‘ഈ ഭീഷണികള്‍ വന്ന സമയത്തെല്ലാം താന്‍ വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട് ‘:മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ബിജെപി നേതാവിന്റെ ഭീഷണിയെ ചിരിച്ച് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി നേതാവ് എ.എന്‍ രാധകൃഷ്ണന്റെ ഭീഷണിയെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചിരിച്ച് തള്ളിയത്. കെ.സുരേന്ദ്രനെ കേസുകളുടെ പേരില്‍ വേട്ടയാടിയാല്‍ മക്കളെ കാണാന്‍ പിണറായിക്ക് ജയിലില്‍ പോകേണ്ടി വരുമെന്നായിരുന്നു കെ.എന്‍ രാധാകൃഷ്ണന്റെ ഭീഷണി. രാധാകൃഷ്ണന്റെ ആള്‍ക്കാര്‍ വളരെക്കാലം മുമ്പു തന്നെ ഇത്തരത്തിലുള്ള ഭീഷണികള്‍ തന്റെ നേരെ ഉയര്‍ത്തിയതാണെന്നും ജയിലില്‍ കിടക്കലല്ല, അതിനുമപ്പുറമുള്ള ഭീഷണികളാണ് തനിക്കുനേരെ ഉണ്ടായതെന്നുമാണ് ബിജെപി നേതാവിനോട്

തനിക്ക് പറയാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഈ ഭീഷണികള്‍ വന്ന സമയത്തെല്ലാം താന്‍ വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. അതിനൊരു പ്രയാസവുമുണ്ടായിട്ടില്ല’ , മുഖ്യമന്ത്രി പ്രതികരിച്ചു. ബി.ജ.പിക്കെതിരെ അഹങ്കാരവുമായി പിണറായി വിജയന്‍ വന്നാല്‍ ജനാധിപത്യ കേരളം തിരിച്ചടിക്കുമെന്നും ബി.ജെ.പി നേതാവ് രാധാകൃഷ്ണന്‍ വെല്ലുവിളിച്ചിരുന്നു.

Loading...