ആലപ്പുഴ:  അധികാരം ഏറ്റെടുക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നില്ക്കെ നയം വ്യക്തമാക്കി പിണറായി വിജയൻ. ഒരു തരത്തിലുമുള്ള പ്രതികാര നടപടികൾ ആർക്കെതിരെയും പുതിയ സർക്കാർ നടത്തില്ല. അധികാര സ്ഥാനങ്ങൾ ആ നിലയിലേക്ക് അധപതിക്കില്ല. എന്നാൽ എന്നാൽ നിയമത്തി​െൻറ കരങ്ങൾ കൂടുതൽ ശക്​തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം വെട്ടിപ്പിടിക്കുമെന്ന് പ്രഖ്യാപിച്ച വര്‍ഗീയ വിധ്വംസക ശക്തികള്‍ക്കെതിരെയുള്ള വിധിയെഴുത്തായിരുന്നു ഈ തെരഞ്ഞെടുപ്പ്​. നാടിന്‍െറ സത്യസന്ധത നിലനിര്‍ത്തണം എന്നാഗ്രഹിച്ചുകൊണ്ടുളള വിധിയാണിത്. നാട്ടില്‍ നിന്ന് അഴിമതി നിഷ്കാസനം ചെയ്യണമെന്ന് ജനങ്ങള്‍ പൊതുവില്‍ ആഗ്രഹിക്കുന്നുണ്ടെന്നും പുന്നപ്രയില്‍ അദ്ദേഹം പറഞ്ഞു.

പരമ്പരാഗത മേഖലയുടെ പുനരുദ്ധാരണം ആഗ്രഹിച്ചുകൊണ്ടുള്ള ജനവിധിയാണിത്. തൊഴിലാളികള്‍ ഇതില്‍ താത്പര്യമെടുക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ വ്യക്തമായിട്ടുണ്ട്. അശരണരും നിരാലംബരുമായവരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ വരണമെന്ന് ചിന്തിക്കുന്നവര്‍ ഇത്തരമൊരു വിധി വരുന്നതിന് ഇടയായിട്ടുണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം വീടുകളില്‍ പോലും സംരക്ഷിണമില്ലാത്ത അവസ്ഥയിലൂടെ നമ്മുടെ നാടിന്‍െറ സംസ്കാരം തന്നെ തകര്‍ക്കപ്പെട്ടിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

പിണറായിയുടെ സ്വരം സഹകരണത്തിന്റെ ഭാഷയിലാണ്‌. കർക്കശവും ധാർഷ്ട്യവും എന്ന മുഖം മൂടി അദ്ദേഹ അഴിച്ചുവയ്ച്ച് കൂടുതൽ പൊതു സമ്മതനും ജനകീയനും ആകാനുള്ള നീക്കത്തിന്റെ ഭാഗമായി ഇതിനേ കാണാം എന്ന് വിലയിരുത്തുന്നു. സി.പി.എം അധികാരത്തിൽ വന്നാൽ വേട്ടയാടപ്പെടുമോ എന്ന് പല യു.ഡി.എഫ് നേതാക്കൾക്കും പഴയ മന്ത്രിമാർക്കും ആശങ്കയുണ്ടായിരുന്നു. കെ എം.മാണി, ഉമ്മൻ ചാണ്ടി, അടുർ പ്രകാശ്, സി.എൻ ബാലകൃഷ്ണൻ, ലീഗിന്റെ ചില മന്ത്രിമാർ എല്ലാവരും ഭയപ്പാടിന്റെ നിഴലിലായിരുന്നു. മാത്രമല്ല ബാർ കേസും സോളാർ കേസും ഭയക്കുന്ന പലരും ഉണ്ടായിരുന്നു. യാഥാർത്യവും സത്യവും എന്തു തന്നെ ആയാലും ഒരു അന്വേഷണത്തിന്റെ പേരിൽ അറസ്റ്റും റിമാന്റും ജയിലും വരെ അസൂത്രണം ചെയ്യാൻ കഴിയും. മാത്രമല്ല കേസുകൾ തുടങ്ങിയാൽ പലരുടേയും ജീവിതാവസാനം വരെ നീളുകയും ചെയ്യും. ഈ ഭയത്തിനെല്ലാം പിണറായി വ്യക്തമായി മറുപടി പറഞ്ഞതായി കാണുന്നു. ലാവ് ലിൻ കേസിൽ താൻ ക്രൂശിക്കപ്പെട്ട അവസ്ഥയിൽ നിന്നും ഉൾകൊണ്ട വികാരമാണ്‌ പിണറായിയെ പ്രതികാര കേസ് രാഷ്ട്രീയത്തിൽ നിന്നും പിന്തിരിപ്പിച്ചതെനും വ്യാഖ്യാനമുണ്ട്.