കേരളത്തിന് അഭിനന്ദനം;രാഹുല്‍ ഗാന്ധിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധിയോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.രാഹുല്‍ ഗാന്ധി നല്ല നിലയ്ക്കാണ് കാര്യങ്ങള്‍ കണ്ടത്. അദ്ദേഹം രാജ്യത്തെ എല്ലാ പ്രതിരോധ പ്രവര്‍ത്തനവും കാണുന്നയാളാണ്. വ്യത്യസ്ത അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടുത്തെ കാര്യങ്ങള്‍ അദ്ദേഹം വിശകലനം ചെയ്തുവെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം കേരളത്തിന്റെ കൊവിഡ് പ്രതിരോധ മാതൃകയെ പുകഴ്ത്തിയ രാഹുല്‍ ഗാന്ധിയുടെ നടപടിയെ ചൊല്ലി വിവാദം. രാഹുല്‍ ഗാന്ധി പ്രാദേശിക വിഷയത്തില്‍ അഭിപ്രായ പറയേണ്ട എന്നാദ്യം പറഞ്ഞ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിന്നീട് അത് തിരുത്തി പ്രസ്താവനയിറക്കി. ദേശീയ തലത്തില്‍ അഭിപ്രായം പറയുമ്പോള്‍ ആ നിലയ്ക്കാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ എടുക്കേണ്ടെതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നാണ് ഒടുവില്‍ ചെന്നിത്തലയുടെ പ്രതികരണം.

Loading...