പ്രളയ നാശനഷ്ടം വിലയിരുത്താന്‍ വോളന്റിയര്‍മാരെ തേടി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

തിരുവനന്തപുരം: കേരളത്തിന്റെ പുനർനിർമാണത്തിന് വോളന്റിയർമാരുടെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയത്തിൽ തകർന്ന വീടുകൾക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനായുള്ള സർവേയിൽ പങ്കെടുക്കുന്നതിനായി സ്മാർട്ട് ഫോണുള്ള യുവാക്കളെയാണ് അദ്ദേഹം സന്നദ്ധ സേവനത്തിന് ക്ഷണിച്ചിട്ടുള്ളത്.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വോളന്റിയർമാരെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ യുവജനങ്ങൾക്ക് കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കുചേരാൻ സുവർണാവസരം ഒരുക്കുകയാണെന്ന് മുഖ്യമന്ത്രി പറയുന്നു.

Loading...

തദ്ദേശ സ്വയംഭരണ – റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് സർവ്വേ നടത്തേണ്ടത്. സന്നദ്ധരായ വോളന്റിയർമാർ അവരുടെ സമ്മതം, താൽപര്യപ്പെടുന്ന പഞ്ചായത്ത്, പങ്കെടുക്കുന്ന ദിനങ്ങൾ എന്നിവ https://survey.keralarescue.in എന്ന ലിങ്കിൽ രേഖപ്പെടുത്തി വോളൻരിയറാകാം.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

കേരളത്തിലെ യുവജനങ്ങൾക്ക് കേരളത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കെടുക്കാൻ ഒരു സുവർണാവസരം സർക്കാർ ഒരുക്കുന്നു. പ്രളയം മൂലം വീടുകൾക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനായി ഒട്ടേറെ വോളന്റിയർമാരെ ആവശ്യമുണ്ട്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അതാത് തദ്ദേശ സ്വയംഭരണ / റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മൊബൈൽ ആപ്പ് ഉപയോഗിച്ച് സർവ്വേ നടത്തുന്നതിനു സ്വന്തമായി സ്മാർട്ട് ഫോൺ ഉള്ള യുവാക്കളെ ക്ഷണിക്കുന്നു.

സന്നദ്ധരായ വോളന്റിയർമാർ അവരുടെ സമ്മതം, താൽപര്യപ്പെടുന്ന പഞ്ചായത്ത്, പങ്കെടുക്കുന്ന ദിനങ്ങൾ എന്നിവ രേഖപ്പെടുത്താനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://survey.keralarescue.in

ശ്രദ്ധിക്കുക: സർവേയിൽ പങ്കെടുക്കുന്നവർ ഇന്റർനെറ്റ് കണക്ഷനുള്ള സ്മാർട്ട് ഫോണുമായി എത്തേണ്ടതാണ്.