ആണ്‍ സുഹൃത്തിനെ വിശ്വസിച്ച് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് സംഭവിച്ചത്

സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയും ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. സോഷ്യല്‍ മീഡിയ ഉപയോഗം ഇല്ലാത്തവരും ഇത്തരത്തില്‍ പല എടുത്തുചാട്ടങ്ങള്‍ക്കും മുതിരുന്നുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ചിങ്ങവനത്ത് ഉണ്ടായത്.

ആണ്‍ സുഹൃത്തിനെ വിശ്വസിച്ച് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് കിട്ടിയത് നല്ല പണിയാണ്. സുഹൃത്തിനെയും കാത്ത് മണിക്കൂറുകളോളം പെണ്‍കുട്ടി റോഡരികില്‍ നിന്നു. ഒടുവില്‍ പിങ്ക് പോലീസ് എത്തി പെണ്‍കുട്ടിയെ ചിങ്ങവനം പോലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി ഇടപ്പള്ളി സ്വദേശിയായ ആണ്‍ സുഹൃത്തിനെ തേടിയിറങ്ങുകായായിരുന്നു.

Loading...

ഇരുവരും സംസാരിച്ചെങ്കിലും പെണ്‍കുട്ടിയെ കൂടെ കൂട്ടാന്‍ സുഹൃത്ത് തയ്യാറായില്ല. തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസില്‍ കയറി പെണ്‍കുട്ടി മണിപ്പുഴയിലെത്തി. മണിക്കൂറുകളോളം ജംക്ഷനില്‍ തങ്ങിയ പെണ്‍കുട്ടിയെ കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍മാര്‍ പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിങ്ക് പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് വീട് വിട്ട് ഇറങ്ങിയതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പെണ്‍കുട്ടി തുറന്ന് പറയുന്നത്. അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നുള്ള പരാതി തൃക്കാക്കര പൊലീസിന് ലഭിച്ചതായി വ്യക്തമായി.

ഇതോടെ കുട്ടിയെ ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തൃക്കാക്കര പൊലീസ് രാത്രിയോടെ എത്തി പെണ്‍കുട്ടിയുമായി മടങ്ങിയെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് സോഷ്യല്‍ മീഡിയകളിലൂടെ പരിചയപ്പെട്ട വീട്ടമ്മയ്ക്ക് ഒപ്പം നാടുവിട്ട് 39കാരന് മാസങ്ങള്‍ക്ക് ശേഷം മുട്ടന്‍ പണിയാണ് കിട്ടിയത്.

ഒന്‍പത് മാസം മുമ്പ് കാണാതായ ഭര്‍ത്താവിനെ പൊലീസ് കണ്ടെത്തിയപ്പോള്‍ രണ്ട് കുട്ടികളുടെ അമ്മയായ വീട്ടമ്മ ഞെട്ടി. തന്റെ ഭര്‍ത്താവ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മറ്റൊരു യുവതിക്കൊപ്പം ആരോരുമറിയാതെ തിരുവനന്തപുരത്ത് താമസമാക്കിയതാണ് വീട്ടമ്മയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത്. യുവതി ഇപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വീട്ടമ്മയുമായാണ് രണ്ട് കുട്ടികളുടെ പിതാവായ യുവാവ് നാടുവിട്ടത്.

സംഭവത്തില്‍ കോതമംഗലം കറുകടം വട്ടേപ്പറമ്പില്‍ ജിനീഷിനെ ( 39) യാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവായ ജിനേഷിനെ കാണാതായതായി ഭാര്യ ജനുവരി 14ന് പൊലീസില്‍ നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കിയ യുവതിക്ക് തന്റെ ഭര്‍ത്താവിന് മറ്റൊരു ഭാര്യയുണ്ടെന്ന് ആദ്യം വിശ്വസിക്കാനായില്ല.

ക്രൈംബ്രാഞ്ച് സംഘമാണ് ഇവരെ തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയത്. കോതമംഗലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.

ഇരുവരെയും തിരുവനന്തപുരം നേമത്തു നിന്നാണ് ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. യുവതി ഇപ്പോള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. യുവാവിനെ കോടതിയില്‍ ഹാജരാക്കി. ആലുവ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എം. ജിജിമോന്‍ സൈബര്‍ സെല്‍ ഇന്‍ ചാര്‍ജ് എഎസ്‌ഐ എസ്.ബിനോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കഴിഞ്ഞ ദിവസം ഇതിന് സമാനമായ സംഭവം എറണാകുളത്ത് നടന്നിരുന്നു..അതിങ്ങനെ.. പതിനഞ്ച് ദിവസം മുമ്പ് എറണാകുളത്ത് നിന്ന് കാണാതായ ലക്ഷദ്വീപ് സ്വദേശിനിയെ കണ്ടെത്തി. ഇരുമ്പൂരിയിലെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെയും കാമുകനെയും ബന്ധുക്കളുടെ നേതൃത്വത്തില്‍ പിടികൂടിയത്. തിരൂര്‍ താനാളൂര്‍ സ്വദേശിയായ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് എറണാകുളത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പെണ്‍കുട്ടിയും യുവാവും മലപ്പുറത്ത് ഉണ്ടെന്നറിഞ്ഞ് ലക്ഷദ്വീപില്‍ നിന്നെത്തിയ ബന്ധുക്കള്‍ ഇരുമ്ബൂഴിയില്‍ എത്തുകയായിരുന്നു. ബന്ധുക്കള്‍ ഇവര്‍ താമസിച്ചിരുന്ന വീടുവളഞ്ഞ് ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.

എറണാകുളത്ത് പഠിക്കാന്‍ എത്തിയ യുവതി ഫെയ്‌സ്ബുക്ക് വഴിയാണ് യുവാവുമായി പരിചയത്തിലാകുന്നത്. ഇയാള്‍ വിവാഹിതനാണെന്ന് പോലീസ് അറിയിച്ചു. എറണാകുളം പോലീസ് മഞ്ചേരിയില്‍ എത്തി 2 പേരെയും കസ്റ്റഡിയിലെടുത്തു.