ദുബൈ: പി.ഐ.ഒ കാർഡുകൾ കൈവശമുള്ള പ്രവാസി ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്. ഈ കാർഡ് ഉപയോഗിച്ച് മാർച്ച 31ന്‌ ശേഷം ഇന്ത്യയിലേക്ക് യാത്ര അനുവദിക്കില്ല. പി.ഐ.ഒ കാർഡ് കൈവശം സൂക്ഷിക്കുന്ന എല്ലാ ഇന്ത്യൻ വംശജരും ഉടൻ തന്നെ ഒ.സി ഐ കാർഡിലേക്ക് മാറുകയോ ഇന്ത്യയിലേക്ക് വിസ എടുക്കുകയോ വേണം. ഇതുമായി ബന്ധപ്പെട്ട് പല എംബസികളും കോൺസുലേറ്റുകളും മുന്നറിയിപ്പ് പുറത്തിറക്കി.

final warning

Loading...

വിദേശ പാസ്പോർട്ട് കൈവശം വയ്ക്കുന്ന ഇന്ത്യക്കാർക്കാണ്‌ പുതിയ നയം മാറ്റം ബാധിക്കുക. ഇതുമായി ബന്ധപ്പെട്ട് ദുബൈ എംബസി മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലുള്ള പ്രവാസികൾ നാട്ടിലേക്ക് പോകുന്നതിന്‌ മുന്നോടിയായി ടികറ്റ് എടുക്കും മുമ്പ് ബന്ധപ്പെട്ട എംബസിയും കോൺസുലേറ്റുമായി അന്വേഷണം നടത്തണം.

പി.ഐ.ഒ കാർഡ് മാർച്ച് 31മുതൽ അംഗീകരിക്കില്ല. പി.ഐ.ഒ കാർഡുകൾ ഒ.സി.ഐയിലേക്ക് മാറ്റി നല്കാൻ 2മാസം വരെ പരമാവധി സമയം എടുക്കും. തിരക്ക് ഒഴിവാക്കാനും യാത്രകൾ മുടങ്ങാതിരിക്കാനും എല്ലാവരും നേരത്തേ തന്നെ അപേക്ഷ നല്കി കാർഡുകൾ മാറ്റിയെടുക്കണം എന്നും അറിയിപ്പിൽ ഉണ്ട്. ഇന്ത്യയിൽ നിന്നുമാണ്‌ ഒ.സി.ഐ കാർഡുകൾ അനുവദിച്ച് പ്രിന്റ് ചെയ്ത് വരേണ്ടത്. ഗൾഫിൽ പ്രധാനമായും യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയൻ പൗരത്വമുള്ള ആയിരകണക്കിന്‌ മലയാളികൾ ജോലിചെയ്യുന്നു. യൂറോപ്പിലേയും അമേരിക്കയിലേയും പ്രവാസ ജീവിതത്തിൽ നേടിയ വിദേശ പാസ്പോർട്ടാണിവർക്ക്.

അബുദാബിയിൽനിന്നും ലഭിച്ച പി.ഐ.ഒ കാർഡുകാർ അബുദാബിയിൽ വേണം അപേക്ഷ നല്കാൻ. എന്നാൽ മറ്റ് എല്ലായിടത്തുനിന്നും ലഭിച്ച പി.ഐ.ഒ കാർഡ് ഉടമകൾ ദുബൈയിൽ വേണം അപേക്ഷകൾ നല്കാൻ.

പുതുതായി അനുവദിക്കുന്ന ഒ.സി.ഐ കാർഡിന്റെ ഫീസ് 1020 ദിർ ഹം ആണ്‌ ഫീസ്. എന്നാൽ പി.ഐ.ഒയിൽ നിന്നും ഒ.സി.ഐ കാർഡിലേക്ക് മാറൻ ചിലവില്ല. സൈജന്യമാണ്‌.

പി.ഐ.ഒ കാർഡുകൾക്ക് വെറും 15വർഷത്തേ കാലാവധിയേ ഉള്ളു. എന്നാൽ ഒ.സി.ഐ കാർഡ് ഉള്ളവർക്ക് ഇന്ത്യയിൽ വരാൻ അജീവനാന്തം വിസ വേണ്ട. വിദേശത്തേ വാസത്തിനിടയിൽ പൗരത്വം മാറുകയും, പാസ്പോർട്ട് മാറ്റുകയും ചെയ്ത ഇന്ത്യക്കാർക്ക് നല്കുന്ന യാത്രാ, തിരിച്ചറിയൽ രേഖയാണ്‌ ഒ.സി.ഐ കാർഡ്. ഈ കാർഡ് ഇന്ത്യൻ പൗരത്വം മുമ്പ് കൈവശം സൂക്ഷിക്കുകയും പിന്നീട് മറ്റ് പൗരത്വം സ്വീകരിച്ചവരുമായ ഇന്ത്യൻ വംശജർക്ക് മാത്രമായി നല്കുന്നതാണ്‌.

ഒ.സി.ഐ കാർഡുകളിലേക്ക് മാറുവാൻ വേണ്ട രേഖകൾ. നിലവിലേ പാസ്പോർട്ട്, ഇന്ത്യൻ പാസ്പോർട്ട് സർണ്ടർ ചെയ്ത രേഖയോ റസീറ്റോ, നിലവിലെ പി.ഐ.ഒ കാർഡ്, 3 പാസ്പോർട്ട് ഫോട്ടോകൾ, കുട്ടികൾക്ക് മാതാപിതാക്കളുടെ പാസ്പോർട്ടും, മേൽ പറഞ്ഞ എല്ലാ രേഖകളും, എമിറേറ്റ്സ് ഐ.ഡി അഥവാ അതാത് രാജ്യത്ത് താമസിക്കുന്നവർ ആയതിന്റെ വിസയും മറ്റും, ജനന സർട്ടിഫികറ്റ്.