ശബരിമലയിൽ പോലീസ് പുലി, വളരെ ചെറിയ പിറവത്ത് ചെന്ന് തോറ്റ് മടങ്ങി, പോലീസിനെ തടഞ്ഞവരെ ജയിലിൽ അടക്കുമോ

ശബരിമല സമം പിറവം. ഒരുപാട് കോടതി വിധികൾ നടപ്പാക്കാൻ ബാക്കി നില്ക്കുമ്പോൾ എന്തിനാണ്‌ ശബരിമലയിൽ മാത്രം കയറിയത് എന്നതിനു ഉത്തരമാണ്‌ പിറവത്തേ പോലീസ് നടപടി. പിറവം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ പോലീസ് കയറിയത് ചില സമവാക്യങ്ങൾ ഹിന്ദുക്കളേ ഓർമ്മപെടുത്താനും ബോധ്യപ്പെടുത്താനും ആണ്‌. ശബരിമലയിൽ ഹിന്ദു വേട്ട എന്ന് പറയുന്ന ഹൈന്ദവ സംഘടനകളും ഇനി പിറവത്തേ യാക്കോബായ വേട്ട എന്നു യാക്കോബായ കാരും പറയുമോ..എന്തായാലും പിണറായി സർക്കാർ എന്ത് സമവാക്യം ഹിന്ദു- പള്ളി ഇടപാടിൽ ഉണ്ടാക്കിയാലും എല്ലാം അവസാനം മുറിവുകൾ ആയി അവസാനിക്കും.  written by/പ്രകാശൻ പുതിയേരി

പിറവത്ത് ഓർത്തഡോക്സ് യാക്കോബായ തർക്കം പോലീസിന്റെ പരിധിക്ക് അപ്പുറത്തായി.യാക്കോബായ സഭയുടെ കൈവശമാണ്‌  ഇപ്പോൾ പള്ളി. എന്നാൽ ഓർത്തഡോക്സ് വിഭാഗത്തിനു പള്ളി വിട്ടു നല്കണം എന്നാണ്‌ സുപ്രീം കോടതി വിധി.ഓർത്തഡോക്സ് വിഭാഗത്തേ പള്ളിക്ക് ഉള്ളിൽ കയറ്റുവാൻ ചെന്ന പോലീസിനു ഒന്നും ചെയ്യാൻ ആയില്ല എന്നു പറയാം.യാക്കോബായ വിശ്വാസികളില്‍ ചിലര്‍ പള്ളിയുടെ മുകളില്‍ കയറി പ്രതിഷേധിക്കുന്നുണ്ട്. ഇവരില്‍ ഒരാള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്  തീ കൊളുത്തുമെന്നായിരുന്നു ഭീഷണി.

എന്നാൽ ഒടുവിൽ പോലീസ് പള്ളിയുടെ കോപ്മൗണ്ടിന്റെ ഉള്ളിൽ നിന്നും പിൻ മാറിയി . പോലീസ് പള്ളിയിൽ നടത്തിയ നീക്കം പരാജയപ്പെട്ടിരിക്കുന്നു. അതായത് ശബരിമലയിലെ പോലെ ഒരു നടപടി ഒന്നും പോലീസ് പിറവത്ത് ചെയ്തിട്ടില്ല. പോലീസ് നിരുപാധികം പിൻ മാറുകയായിരുന്നു. ചൊവ്വാഴ്ച്ചയാണ്‌ പള്ളി കേസ് വീണ്ടും കോടതിയിൽ വരുന്നത്. ഈ സമയത്ത് പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചു എന്ന് വരുത്തി തീർക്കാനുള്ള ഒരു നീക്കം കൂടിയായിരുന്നു പോലീസ് നറ്റത്തിയത്. കോടികണക്കിനായ അയ്യപ്പ ഭക്തരുടെ പ്രതിഷേധത്തേ ശബരിമലയിൽ ഉരുക്ക് മുഷ്ടിയിലൂടെ ഒതുക്കാൻ അറിയാവുന്ന കേരളാ പോലീസിനു ഒരു പിറവം പള്ളി എന്നത് വെറും എത്ര നിസാരമാണ്‌. അവിടെ നിയന്ത്രണം ഏറ്റെടുക്കാൻ എത്ര എളുപ്പം ആണ്‌. മാത്രമല്ല കേരളമാകെ യാതൊരു പ്രതികരണവും ഉണ്ടാക്കില്ല. പതിനായിരക്കണക്കിനു പോലീസുകാരേ ശബരിമലയിൽ ഉപയോഗിച്ച് കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ എന്തുകൊണ്ട് പിറവത്ത് ഒരു 1000 പോലീസുകാരേ അയച്ച് കോടതി വിധി നടപ്പാക്കി കൂടെ..

അതായത് പിറവത്ത് അതൊന്നും വേണ്ട എന്നു തന്നെ വയ്ച്ചിട്ടാണ്‌. തിങ്കളാഴ്ച്ച തോറ്റ് മടങ്ങിയ കേരളാ പോലീസ് പിറവം പള്ളിയുടെ മുറ്റത്ത് നിന്നും ഇറങ്ങി പോകുമ്പോൾ ശരാശരി മലയാളിക്ക് മനസിലാകും ഈ നാടകം. ഒരു കോടതി വിധി നടപ്പാക്കുമ്പോൾ ആത്മഹത്യ ചെയ്യും എന്നു ഭീഷണി മുഴക്കുന്നവരെ നോക്കി ഒരു കാര്യമേ പറയാനുള്ളു നിങ്ങൾ തീ കൊളുത്തി മരിച്ചാലും,മള്ളി മേടയിൽ നിന്നും ചാടി മരിച്ചാലും ഇവിടുത്തേ സർക്കാരിനും പോലീസിനും സമൂഹത്തിനും ഒന്നും സംഭവിക്കില്ല.നഷ്ടം നിങ്ങൾക്ക് മാത്രമായിരിക്കും. എന്തായാലും പിറവം പള്ളി പിടിക്കാൻ വന്ന പോലീസ് വന്ന പോലെ മടങ്ങി. അതായത് ശബരിമലയിലെ ഒരു പ്ളാനിങ്ങും പിറവത്ത് കണ്ടില്ല. അവിടെ തല്ലി ഒതുക്കിയ വാശിയും കണ്ടില്ല. ഇനി ശബരിമലയിൽ കേസിൽ പെട്ട ആയിരങ്ങൾക്ക് ഒന്നു കൂടി അറിയണം..പിറവത്ത് പോലീസിനെ തടഞ്ഞവരേ ജയിലിൽ അടക്കുമോ..മെത്രാ പോലീത്താമാരേ ജയിലിൽ അടക്കുമോ? പോലീസിനെ ഉപരോധിച്ചവരേയും, ആത്മഹത്യാ ഭീഷണി മുഴക്കിയവരേയും കൃത്യ നിർവഹണം തറ്റസപ്പെടുത്തിയതിനും ജാമ്യമില്ലാതെ അറസ്റ്റ് ചെയ്യുമോ? പിറവത്ത് കോറ്റതി വിധി നടപ്പാക്കുന്നത് തറ്റഞ്ഞവരേയും പോലീസിനേ തടഞ്ഞവരേയും ലാത്തികൊണ്ട് കൈകാര്യം ചെയ്യാതെ ഒഴിഞ്ഞു മാറിയ പോലീസിനേ കണ്ടത് ജനങ്ങൾ മുഴുവൻ കണ്ടതാണ്‌. അതു പോലെ ഇനി അറിയേണ്ടത് പിറവത്ത് എത്ര വൈദീകർക്കും മെത്രാ പോലീത്തമാർക്കും, വിശ്വാസികൾക്കും എതിരേ ജാമ്യമില്ലാ കേസ് എടുത്തു എന്നാണ്‌. പിറവം കൊണ്ട് ശബരിമലയിലെ പാപങ്ങൾ ഒന്നും കഴുകാൻ ആകില്ല. എന്തായാലും ശബരിമലയിലെ വാശിയും ഉശിരും പ്ളാനിങ്ങും പിറവത്ത് കാണാതിരുന്നതും ഏറെ ദുരൂഹത ഉണ്ടാക്കുന്നു

 

Top