പിറവത്ത് 54 കാരിയെ രണ്ടാം ഭര്‍ത്താവ് വെട്ടിക്കൊന്നു. പിറവം പള്ളിക്കാവ് സ്വദേശി ശ്യാമളയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ സംശയമായതിനെ തുടര്‍ന്നാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പ്രതി ശിവരാമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് ഉച്ചയോടു കൂടിയാണ് കൊലപാതകം നടന്നത്.
വീട്ടിന് പുറകുവശത്തു വച്ചായിരുന്നു ശ്യാമളയെ വെട്ടിക്കൊന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഓട്ടോ ഡ്രൈവറാണ് ശിവരാമൻ. കൊലപ്പെട്ട ശ്യാമളയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിൽ പിറവം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Loading...