പിസാ ഓര്‍ഡറിനൊപ്പം കാമുകന്റെ ബന്ധനത്തില്‍ നിന്ന് രക്ഷപെടാന്‍ ഒരു 911 കോളും

ഏവണ്‍ പാര്‍ക്ക് (ഫ്ലോറിഡ): കാമുകന്റെ ബന്ധനത്തില്‍ നിന്ന് രക്ഷപെടുവാന്‍ ഫ്ലോറിഡക്കാരി പിസാ ഓര്‍ഡര്‍ ചെയ്തതിന്റെ കൂടെ 911 വിളിച്ച് പോലീസില്‍ വിവരമറിയിക്കുവാന്‍ ആവശ്യപ്പെട്ടു. ഫ്ലോറിഡയിലെ ഹൈലാന്‍ഡ്സ് കൗണ്ടിയിലുള്ള ഏവണ്‍ പാര്‍ക്ക് നിവാസിയായ ഷെറില്‍ ട്രെഡ്‌വേയാണ് തന്റെ കാമുകന്‍ ഈതന്‍ നിക്കേഴ്സണ്‍ (26)ന്റെ ബന്ധനത്തില്‍ നിന്ന് രക്ഷപെടുവാനായി പിസാ ഓര്‍ഡര്‍ ചെയ്തത്.

Ethen

Loading...

മൂന്നു കുട്ടികളുള്ള ഇവര്‍ ഇന്ന് പകല്‍ക്കാലം മുഴുവന്‍ ഇവര്‍തമ്മില്‍ ഏതോ കാരണത്താല്‍ തര്‍ക്കത്തിലായിരുന്നു. ആ സമയം ഈതന്റെ കൈവശം ഒരു കത്തിയുമുണ്ടായിരുന്നു. കട്ടികളെ സ്കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനായി പുറത്തേക്ക് പോയപ്പോള്‍ ഈതനും ഷെറിനോടൊപ്പം കാറില്‍ കയറി. കൂടാതെ ഷെറിന്റെ ഫോണ്‍ ഈതന്‍ കൈക്കലാക്കുകയും ചെയ്തു. കുട്ടികളെ കാത്ത് സ്കൂളിന്റെ പാര്‍ക്കിങ് ലോട്ടില്‍ ആയിരുന്ന സമയം കുട്ടികള്‍ക്ക് കൊടുക്കാനായി ഒരു പിസാ ഓര്‍ഡര്‍ ചെയ്യാനായി ഷെറിന്‍ ഫോണ്‍ ഈതന്റെ കൈയ്യില്‍ നിന്നും വാങ്ങി. തുടര്‍ന്ന് ഷെറിന്‍ ഫോണിലെ ഇന്റര്‍നെറ്റ് വഴി പിസാ ഹട്ടില്‍ പിസായ്ക്ക് ഓര്‍ഡര്‍ കൊടുത്തു. അതിനോടൊപ്പം 911 വിളിക്കുവാനും കുറിപ്പ് അയച്ചു. അത് ഈതന്‍ അറിഞ്ഞിരുന്നില്ല. പിസാ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞ് ഫോണ്‍ ഈതന്‍ തിരികെ വാങ്ങി. കുട്ടികളെ സ്കൂളില്‍ നിന്നും കൂട്ടി വീട്ടില്‍ തിരികെയെത്തിയപ്പോള്‍ ഈതന്റെ ദേഷ്യം വര്‍ദ്ധിച്ചു. തുടര്‍ന്ന് പോലീസ് വരുന്നത് കണ്ട് ഇയാള്‍ രണ്ടുകുട്ടികളെയും കൊണ്ട് ഒരു മുറിയില്‍ കയറി കതകടച്ചു. പിന്നീട് 20 മിനിട്ടോളം പോലീസ് ഇയാളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇയാള്‍ മുറിയില്‍ നിന്ന് പുറത്തുവന്നത്.A1Park PizaHut

കുട്ടികള്‍ക്കാര്‍ക്കും യാതൊരു പരുക്കും ഉണ്ടായില്ല. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അനധികൃതമായി ആയുധം കൈവശം വച്ചതിനും ഗൗരവതരമായി ഭീഷണിപ്പെടുത്തുക, ഉപദ്രവിക്കുക മുതലായ നിരവധി കുറ്റങ്ങളാണ് പോലീസ് ഇയാളില്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. 45,000 ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്.

ഷെറിന്‍ പിസാ ഹട്ടിലെ ഒരു സ്ഥിരം കസ്റ്റമര്‍ ആയിരുന്നതിനാലാണ് പോലീസില്‍ വിവരമറിയിച്ചതെന്ന് പിസാ ഹട്ടിലെ ക്ലെര്‍ക്ക് പറഞ്ഞതായി പോലീസ് പറഞ്ഞു. കൂടാതെ ഷെറിന്റെ അവസരോചിതമായ പ്രവര്‍ത്തിയാണ് വലിയ ഒരു അപകടത്തില്‍ നിന്ന് അവരെ രക്ഷിച്ചതെന്നും പോലീസ് അറിയിച്ചു.