National Politics Top one news

കുര്യനു പിന്നെയും സീറ്റ് വേണം, സോഷ്യൽ മീഡിയയിൽ കിടന്ന് കുരക്കരുതെന്ന് യുവാക്കളോട്

പത്തനംതിട്ട: കുര്യനു മാറാൻ മനസില്ല. 3 വട്ടം എം.പി സ്ഥാനം പൂർത്തിയാക്കിയിട്ടും കുര്യൻ ഉറച്ചു തന്നെ. സോഷ്യൽ മീഡിയയിൽ കിടന്ന് കുരച്ച് ഭയപ്പെടുത്തരുതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പും. സോഷ്യൽ മീഡിയയിൽ കിടന്ന് കുരക്കരുതേ..ബലറാമിനേ ഉന്നം വയ്ച്ച് പി.ജെ.കുര്യൻ. ബൂത്ത്, മണ്ഡലം തലം മുതൽ ഓരോ തട്ടിലും 20 വർഷം പ്രവർത്തിച്ചു നേതൃനിരയിൽ വന്ന ശേഷമാണ് എംപിയായത്. അല്ലാതെ ഇപ്പോൾ അഭിപ്രായം പറയുന്ന യുവ എംഎൽഎമാരെ പോലെ അല്ല. അവരൊക്കെ 25-28 വയസിൽ നേരിട്ട് എംഎൽഎ ആയവരാണ്. ഞാൻ അങ്ങനെയല്ലെന്ന് പി.ജെ.കുര്യൻ.കുര്യൻ ഉന്നം വയ്ക്കുന്നത് വി.ടി ബലറാമിനേയാണ്‌.

“Lucifer”

ഇന്നലെ ഓടി വന്ന് ഒരു പണിയും ചെയ്യാതെ എം.എൽ.എ ആയവരാണ്‌ ഇപ്പോൾ തനിക്കെതിരേ ക്ഷോഭിക്കുന്നത്. ബലറാമിനെതിരേ രൂക്ഷമായ വിമർശനം കുര്യൻ ദില്ലിയിൽ നേതാക്കളോട് നടത്തി. മാത്രമല്ല യുവ നേതാക്കൾ പരിധി വിടുന്നതായും രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിലും പെടുത്തിയതായി അറിയുന്നു.കുര്യൻ മാറി നിന്ന് വിശ്രമത്തിലേക്ക് പോകണം എന്നും എം.പി സ്ഥാനം യുവ നേതാക്കൾക്കായി നല്കനമെന്നും വി.ടി ആവശ്യപ്പെട്ടിരുന്നു. കുര്യൻ ഇനി എം.പെ ആകരുതെന്നും തറപ്പിച്ച് അദ്ദേഹം പറഞ്ഞിരുന്നു.

ഫേസ്ബുക്കിൽ പി.ജെ കുര്യൻ ഇതുമായി ബന്ധപ്പെട്ട് ഇങ്ങിനെ എഴുതി..

ബൂത്ത്, മണ്ഡലം തലം മുതൽ ഓരോ തലത്തിലും 20 വർഷം പ്രവർത്തിച്ചാണു നേതൃനിരയിലെത്തിയത്. 1980ൽ മാവേലിക്കരയിൽ മൽസരിക്കാൻ പാർട്ടി പറഞ്ഞു. അന്നും പാർട്ടിയോടു സീറ്റ് ചോദിച്ചില്ല. വി.എം.സുധീരനെ സ്ഥാനാർഥിയാക്കണമെന്നാണ് അന്ന് ഞാൻ കെപിസിസി പ്രസിഡന്റിനോട് പറഞ്ഞത്. അന്ന് ഇടതുമുന്നണിയുടെ കയ്യിലിരുന്ന സീറ്റ് തുടർച്ചയായി അഞ്ചു തവണ പിടിച്ചെടുത്ത് യുഡിഎഫിന്റെ ഉറച്ച സീറ്റാക്കി മാറ്റി. പാർട്ടിയിൽ ഒരു സ്ഥാനവും ആവശ്യപ്പെട്ടില്ല. അത്ര വലിയ പ്രഗൽഭനൊന്നുമല്ലെങ്കിലും പാർട്ടി ഏൽപ്പിച്ച ജോലിയൊക്കെ സത്യസന്ധമായും ആത്മാർഥമായും ചെയ്തിട്ടുണ്ട്.

1989–ൽ ലോക്സഭയിൽ പാർട്ടി പ്രതിപക്ഷത്തു വന്നപ്പോൾ രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പ് ആക്കി. 1999-ൽ സോണിയ ഗാന്ധി വീണ്ടും എന്നെത്തന്നെ ചീഫ് വിപ്പ് ആക്കി. അത് 1989 -91 ലെ ചീഫ് വിപ്പ് എന്ന നിലയിലുള്ള എന്റെ പ്രവർത്തനത്തിന് ഉള്ള അംഗീകാരമാണ് എന്നു കരുതുന്നു. നരസിംഹ റാവു മന്ത്രിസഭയിൽ രണ്ടു പ്രാവശ്യം മന്ത്രിയാക്കിയതും ഞാൻ ആവശ്യപ്പെടാതെയാണ്.

അതിനുശേഷം, നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ അസ്സമിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (Pradesh Returning Officer) എനിക്കു നൽകി. തുടർന്ന്, 1999-ലും 2002-ലും മഹാരാഷ്ട്ര സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (PRO) സോണിയ ഗാന്ധി എനിക്കു നൽകി. ആവർത്തിച്ച് ഈ ചുമതലകൾ പാർട്ടി നേതൃത്വം നൽകിയത് എന്റെ പ്രവർത്തനത്തിലുള്ള സംതൃപ്തി കൊണ്ടാണ് എന്നു ഞാൻ കരുതുന്നു. അതുപോലെ, സോണിയ ഗാന്ധി ആന്ധ്രപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയ കമ്മിറ്റികളിലും എന്നെ നിയോഗിച്ചു. ഒരു പരാതിക്കും ഇടം കൊടുക്കാതെ സ്ഥാനാർഥിനിർണയ ചുമതലകൾ ഭഗിയായി നിർവഹിച്ചിട്ടുമുണ്ട്‌.

രണ്ടാം യുപിഎ കാലഘട്ടത്തിൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് എന്നോട് മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് (MoS) ആയി മന്ത്രിസഭയിൽ ചേരണമെന്ന് പറഞ്ഞു. 1991-ൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആയിരുന്ന എനിക്ക്, വീണ്ടും MoS ആവാൻ താത്പര്യമില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണു ചെയ്തത്. ഈ വിവരം ഞാൻ ആ സമയത്തു തന്നെ എ.കെ.ആന്റണിയെയും കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും ഇക്കാര്യം അറിയാം. രാജ്യസഭാ ഉപാധ്യക്ഷന്റെ സ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അതു ഞാൻ സ്വീകരിക്കണമെന്ന് എ.കെ.ആന്റണി എന്നെ ഉപദേശിച്ചു. അത്ര വലിയ ‘പ്രഗത്ഭനല്ലെങ്കിലും’ ആ ചുമതല സത്യസന്ധമായും നിയമാനുസൃതമായും ഞാൻ നിറവേറ്റിയിട്ടുണ്ട്. ഞാൻ മാറണമെന്നു പറയുന്നവരോട് എനിക്ക് ഒരു വിയോജിപ്പും ഇല്ല. പക്ഷേ, അത് അവർ പറയേണ്ടത് പാർട്ടി ഫോറത്തിലാണ്.

സോഷ്യൽ മീഡിയയിൽക്കൂടി എന്നെ അധിക്ഷേപിക്കുകയല്ല വേണ്ടത്. പാർട്ടി ഏതു തീരുമാനമെടുത്താലും സ്വീകരിക്കുവാൻ എനിക്കു സന്തോഷമേയുള്ളൂ എന്നു നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ? വിദ്യാർഥിയായിരുന്ന കാലങ്ങളിലും യുവാവായിരുന്ന കാലങ്ങളിലും ഞങ്ങളുടെ ജില്ലയിൽ മാത്രമല്ല, കേരളമൊട്ടാകെ കെഎസ്‌‍യുവും യൂത്ത് കോൺഗ്രസ്സും ശക്തമായിരുന്നു. ഇപ്പോൾ രണ്ടിന്റെയും സ്ഥിതിയെന്താണ്? ഈ സ്ഥിതിക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്?

രാജ്യസഭയിൽ ‘വൃദ്ധന്മാർ’ പോയതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടായത്? എനിക്ക് ഒരു സംശയം. പ്രായമാകുന്നത് ഒരു കുറ്റമാണോ? പ്രായമായവരെ വൃദ്ധന്മാർ എന്ന് വിളിച്ച് ആക്ഷേപിക്കണമോ? ഈ യുവ എംഎൽഎമാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവർ പെരുമാറുന്നത്? ഇതു വായിച്ച ശേഷവും എന്നെ അധിക്ഷേപിക്കുമെന്ന് എനിക്കറിയാം. പക്ഷേ അധിക്ഷേപിക്കുന്നവർ ചില സത്യങ്ങൾ അറിയുന്നതാണു നല്ലത്. പിന്നീട് എന്നെങ്കിലും അവർക്കു കുറ്റബോധമുണ്ടാകും

https://youtu.be/RsYxokW2SOg

Related posts

സ്വന്തം വീടിന് മുകളില്‍ ഇസ്‌ളാമിക പതാക സ്ഥാപിച്ചു, ബിജെപി പ്രവര്‍ത്തകര്‍ യുവതിയെക്കൊണ്ട് അഴിച്ചു മാറ്റിച്ചു ഭാരത് മാതാ കീ ജെയ് വിളിപ്പിച്ചു

subeditor10

കേരളത്തിലേയും തമിഴ്‌നാട്ടിലേയും 26 ഇസ്ലാമിക പുരോഹിതര്‍ കേന്ദ്ര ഇന്‍ലിജന്‍സ് നിരീക്ഷണത്തില്‍

subeditor5

വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ ബിജെപിയില്‍ നിന്നും എതിരിടുക തുഷാര്‍ വെള്ളാപ്പള്ളി

subeditor10

മുസ്ലീംങ്ങളെ കൊല്ലണമെന്നാക്രോശിച്ച് ജനക്കൂട്ടത്തിന് നേരെ വണ്ടി ഓടിച്ച് കയറ്റി ;ഒടുവില്‍ ആ അക്രമിക്ക് തുണയായത്‌…

ജയലളിതയുടെ എസ്‌റ്റേറ്റിലെ കൊള്ളയുമായി ബന്ധമില്ല; ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കര്‍ശന നടപടി: എടപ്പാടി പളനിസാമി

pravasishabdam online sub editor

കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു

subeditor12

ശശീന്ദ്രൻ മന്ത്രിയാകേണ്ട, പണി കൊടുത്തത് തോമസ് ചാണ്ടി തന്നെ, ചാനൽ ലേഖികയ്ക്ക് ലക്ഷങ്ങളുടെ പാക്കേജ്

subeditor

രണ്ടു കല്യാണാലോചനകള്‍, ഒരുപാട് ആരാധകര്‍…മോദിയുടെ ഓട്ടോഗ്രാഫില്‍ പെണ്‍കുട്ടിക്ക് വന്ന മാറ്റങ്ങള്‍ ഇങ്ങനെ…

subeditor12

മിനിമം ബാലൻസിൽ ദരിദ്രരിൽ നിന്നും ഇതുവരെ പിഴിഞ്ഞെടുത്തത് 11,500 കോടി

subeditor

അടുത്ത ജൂലൈ മുതൽ എല്ലാ ഇന്ത്യക്കാർക്കും ഒരേ ഡ്രൈവിങ് ലൈസൻസ്

subeditor6

ജയലളിതക്ക് ഗുരുതരമായ കരൾ രോഗം. അവശതമൂലം പൊതുവേദിയിൽനിന്നും വിട്ടുനില്ക്കുന്നു.

subeditor

പത്തനം തിട്ടയിൽ പട്ടാളം യുദ്ധസമാനമായ രക്ഷാപ്രവർത്തനം നടത്തുന്നു

subeditor