എല്‍ഡിഎഫിന്റെ പരാജയത്തില്‍ മനംനൊന്ത് ഓര്‍മ്മ നഷ്ടപ്പെട്ട പത്തുവയസ്സുകാരന്‍, സന്ദര്‍ശിച്ച കാര്യം വിവരിച്ച് പി കെ ബിജു

Loading...

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ പരാജയത്തില്‍ മനംനൊന്ത് ഓര്‍മ്മ നഷ്ടപ്പെട്ട പത്തുവയസ്സുകാരന്‍ പ്രണവിനെ സന്ദര്‍ശിച്ച വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ച് ആലത്തൂര്‍ മുന്‍ എംപി പികെ ബിജു . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പരാജയപ്പെട്ടത് താങ്ങാനാവാതെ ഓര്‍മ്മ നഷ്ടപ്പെട്ട് പത്തുദിവസത്തോളം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രണവിനെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു പി കെ ബിജു.

‘പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നല്‍കി പ്രതിസന്ധിഘട്ടങ്ങളില്‍ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നല്‍കിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാന്‍ അവിടെ നിന്നും പടിയിറങ്ങിയത്’.

Loading...

പി കെ ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

പ്രണവിനെ കാണാന്‍ പോയി.

കാവശ്ശേരി കഴനി വാവുള്ളിയാപുരം സ്വദേശി മഹേഷ്, സുനിത ദമ്പതികളുടെ 10 വയസ്സുകാരന്‍ മകനാണ് പ്രണവ്. മര്‍ക്കസ് സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്സുകാരന്‍ വിദ്യാര്‍ഥി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മെയ് 23ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ തോല്‍വിയില്‍ മനംനൊന്ത് ഓര്‍മ്മ നഷ്ടപ്പെട്ടുപോയ പ്രണവ് 10 ദിവസക്കാലം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. നമ്മള്‍ തോറ്റു പോയി എന്നതാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുതിര്‍ന്നവര്‍ക്കൊപ്പം സജീവമായി പങ്കെടുത്ത പ്രണവിനു താങ്ങാന്‍ കഴിയാതിരുന്നത്, ബോധം തെളിയമ്പോളെല്ലാം തങ്ങള്‍ക്കുണ്ടായ തോല്‍വിയാണ് പ്രണവിന്റെ ഓര്‍മ്മയില്‍ വന്നു കൊണ്ടിരുന്നത്. വടക്കഞ്ചേരി സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് ബാലേട്ടനോട് പ്രണവിന്റെ ഡോക്ടര്‍മാരും മാതാപിതാക്കളും പ്രണവിന് എന്നെ കാണണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി പറഞ്ഞു അദ്ദേഹം അത് എന്നെ അറിയിക്കുകയും തീര്‍ച്ചയായും അവിടെ എത്തണമെന്ന് അപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. കാവശ്ശേരി പാടൂര്‍ ലോക്കല്‍ സെക്രട്ടറി പ്രമോമോദിനോടൊപ്പമാണ് പ്രണവിന്റെ വീട്ടില്‍ ഞാന്‍ എത്തിയത്, പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നല്‍കി പ്രതിസന്ധിഘട്ടങ്ങളില്‍ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നല്‍കിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാന്‍ അവിടെ നിന്നും പടിയിറങ്ങിയത്.