മാനഹാനി;മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ രമേശ് ചെന്നിത്തലയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു

കണ്ണൂര്‍: മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിര രമേശ് ചെന്നിത്തലയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് മാനഹാനിയുണ്ടാക്കിയതിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ചെന്നിത്തലയ്ക്ക് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. നേരത്തെ താന്‍ ജോലി ചെയ്തിരുന്ന ബാങ്കിലെത്തി ലോക്കര്‍ തുറന്നതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങല്‍ പ്രചരിപ്പിച്ചതായാണ് ഇന്ദിര പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം ദിവസവും കള്ളം പറഞ്ഞ് അപഹാസ്യനാവുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെന്ന് എല്‍ഡിഎഫ്ക ണ്‍വീനര്‍ എ.വിജയരാഘവന്‍ കുറ്റപ്പെടുത്തി. ജലീലിനെതിരെ ഒരു കേസും നിലവിലില്ല. ജലിലീനെതിരായ വ്യക്തിവിരോധം തീര്‍ക്കാന്‍ ലീ?ഗ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചെന്നിത്തല ആവര്‍ത്തിക്കുകയാണ്. ജലിലീനെതിരായ ആക്രമണത്തെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ബിജെപിക്കും ചേര്‍ന്ന് മന്ത്രിയെ തെരുവില്‍ ആക്രമിക്കാനായി
കോണ്‍ഗ്രസും മുസ്ലീംലീ?ഗും മത്സരിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

Loading...