മുഖ്യമന്ത്രിക്കു മന്ത്രി കെ.ടി. ജലീലിനെ ഭയമെന്നു പി.കെ. കൃഷ്ണദാസ്

മുഖ്യമന്ത്രിക്കു മന്ത്രി കെ.ടി. ജലീലിനെ ഭയമെന്നു സംശയിക്കുന്നതായി എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രിയുടെ കൂട്ടുകച്ചവടക്കാരനാണ് ജലീല്‍ എന്നും അദ്ദേഹം ആരോപിച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജലീല്‍ ഈ വിവരങ്ങള്‍ പുറത്തുവിടുമോയെന്ന് മുഖ്യമന്ത്രി ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളും ഇതുവരെ നടത്തിയ കള്ളക്കച്ചവടത്തില്‍ കൂട്ടുകച്ചവടക്കാരനും ഇടനിലക്കാരനുമാണ് കെ.ടി. ജലീല്‍ എന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു. കേരളത്തില്‍ സിപിഐഎമ്മിന് ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

Loading...