180 പേരുമായി പറന്ന് ഉയര്‍ന്ന യുക്രയിന്‍ യാത്രാ വിമാനം ഇറാനില്‍ തകര്‍ന്ന് വീണു

തെഹ് റാന്‍: 180 പേരുമായി പറന്ന് ഉയര്‍ന്ന വിമാനം തകര്‍ന്ന് വീണു. യുക്രെയിന്‍ വിമാനം ഇറാനില്‍ തകര്‍ന്ന് വീഴുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുമായി 180 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ടെഹ് റാനിലെ ഇമാം ഖൊമൈനി വിമാനത്താവളത്തിന് സമീപമാണ് അപകടം. ഇമാം ഖൊമൈനി വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന ബോയിങ് 737 ജെറ്റ് വിമാനമാണ് തെഹ് റാനിന്റെ പ്രാന്ത പ്രദേശമായ പരാന്തില്‍ തകര്‍ന്നുവീണത്. തെഹ് റാനില്‍ നിന്ന് യുക്രെയ്‌നിലേക്ക് പോവുകയായിരുന്നു വിമാനം

അപകടത്തിന് കാരണം സാങ്കേതിക തകരാറാണെന്ന് പ്രാഥമിക നിഗമനം.

Loading...