എ​ത്യോ​പ്യ​ൻ എ‍​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​നം തകർന്നുവീണു

ആ​ഡി​സ് അ​ബാ​ബ: എ​ത്യോ​പ്യ​ൻ എ‍​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​നം തകർന്നുവീണു. ബോയിം​ഗ് 737 വിമാനമാണ് തകർന്നത്. വി​മാ​ന​ത്തി​ൽ 149 യാ​ത്ര​ക്കാ​രും എ​ട്ട് ജീ​വ​ന​ക്കാരും അടക്കം 157 പേരാണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എന്നാൽ എത്രപേർ മരിച്ചുവെന്നത് സ്ഥിരീകരിച്ചിട്ടില്ല.

അഡിസ് അബാബയിൽ നിന്നും കെനിയൻ തലസ്ഥാനമായ നെയ്റോബിയിലേക്ക് പോയ വിമാനമാണ് തകർന്നുവീണത്. നെയ്റോബിക്ക് സമീപം ബിഷോഫ്തുവിലാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

Loading...

വിമാനാപകടം എത്യോപ്യൻ പ്രധാനമന്ത്രി സ്ഥിരീകരിച്ചു. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങളെ പ്രധാനമന്ത്രി അനുശോചനം  അറിയിച്ചു