പ്രീസ്കൂളിലേ 3വയസുകാരെ പഠിപ്പിക്കാൻ ടാബ് വാങ്ങികൊടുക്കാൻ നേഴ്സറി സ്കൂൾ അധികൃതർ മാതാപിതാക്കൾക്ക് നോട്ടീസ് നല്കി.ഹൈദരാബാദിലെ  എസ്‌പെരെന്‍സ എന്ന പേരില്‍ അറിയപ്പെടുന്ന പ്രീ-സ്കൂള്‍ ശൃംഖലയാണ്  കുട്ടികള്‍ക്കു വേണ്ടി മാതാപിതാക്കള്‍ ടാബ്‌ വാങ്ങണമെന്നത് നിര്‍ബന്ധമാക്കിയത്. പ്ലേ സ്കൂള്‍ മുതല്‍ യു കെ ജി വരെ പഠിക്കുന്ന കുട്ടികള്‍ക്കാണ് ടാബ് നിര്‍ബന്ധമാക്കിയത്.
അതേസമയം, സ്ഥാപനത്തിന്റെ നീക്കത്തിനെതിരെ കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്തെത്തി കഴിഞ്ഞു. കുട്ടികള്‍ ഈ ചെറുപ്രായത്തില്‍ ടാബ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മാതാപിതാക്കളുടെ നിലപാട്.  10, 000 രൂപയ്ക്ക് സ്ഥാപനം തന്നെയാണ് മാതാപിതാക്കള്‍ക്ക് ടാബ് ലഭിക്കുന്നത്.
 മൊബൈല്‍ പോലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കുട്ടികളുടെ അടുത്തുനിന്ന് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ടാബ് പോലുള്ള ഉപകരണങ്ങള്‍ നല്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും മാതാപിതാക്കള്‍ പറഞ്ഞു.