പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു, സൂപ്രണ്ടിന് കിട്ടിയത് മുട്ടന്‍ പണി; ഒടുവില്‍ സംഭവിച്ചത്

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചു. സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അതേസമയം പ്രസവത്തിന് ഇടെ കുഞ്ഞ് മരിച്ചതായി കളക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഈ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കുഞ്ഞിന് ജന്മം നല്‍കിയത്. റായ്പൂരിലാണ് സംഭവം.

അതേസമയം പെണ്‍കുട്ടി പ്രസവിക്കുമ്പോള്‍ ഹോസ്റ്റല്‍ സൂപ്രണ്ട് സമീപം ഉണ്ടായിരുന്നു. എന്നാല്‍ അധികൃതരെ വിവരം അറിയിക്കാന്‍ സൂപ്രണ്ട് തയ്യാറായില്ല. പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടിയെ ഇവര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് സൂപ്രണ്ടിന്റെ ഭര്‍ത്താവിന്റെ പേരാണ് ആശുപത്രിയില്‍ നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു. ഗ്രാമത്തിലെ ഒരു യുവാവുമായി രണ്ടു വര്‍ഷമായി വിദ്യാര്‍ഥിനിക്ക് ബന്ധമുള്ളതായാണ് വിവരം.

Loading...

നേരത്തെ തോപ്രാംകുടി വാത്തിക്കുടിയില്‍ നവജാത ശിശുവിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുറത്തെത്തിയത് ഏവരെയും ഞെട്ടിച്ച വിവരങ്ങള്‍ ആയിരുന്നു. അവിവാഹിതയും ബിരുദ വിദ്യാര്‍ഥിനിയുമായ മാതാവിനെ വിദഗ്ധ ചികിത്സയ്ക്കായി പോലീസ് നിരീക്ഷണത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വീടിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയിലാണ് നവജാതശിശുവിന്റെ മൃതദേഹം കണ്ടെടുത്തത്

കുട്ടി ജനിച്ചപ്പോള്‍തന്നെ മരിച്ചതാണോ അതോ ശ്വാസംമുട്ടിയാണോ മരിച്ചതെന്ന് അറിയുന്നതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെങ്കില്‍ മാതാവിനെ അറസ്റ്റ് ചെയ്യും. ചൊവ്വാഴ്ച ഉച്ചയോടെ യുവതു വീട്ടിലെ കുളിമുറിയില്‍ കുഞ്ഞിനു ജന്മംനല്‍കുകയായിരുന്നു. തുടര്‍ന്നു കുട്ടിയെ പ്ലാസ്റ്റിക് കവറിലാക്കി ബാഗില്‍ ഒളിപ്പിച്ചു. വീട്ടിലെത്തിയ പോലീസ് പ്ലാസ്റ്റിക് കവറില്‍നിന്നു നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ജനന സമയത്തു ശിശുവിനു ജീവനില്ലായിരുന്നെന്നു പെണ്‍കുട്ടി പറഞ്ഞു.

പ്രസവശേഷം ശാരീരിക അസ്വസ്തത അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. ബിരുദ വിദ്യാര്‍ഥിനിയായ ഇരുപതുകാരി മണിയാറന്‍കുടി സ്വദേശിയായ യുവാവുമായി മുമ്പ് അടുപ്പത്തിലായിരുന്നു. ഈ യുവാവുമായി അടുപ്പത്തിലായിരുന്ന സമയത്തു പെണ്‍കുട്ടി ഗര്‍ഭിണിയായതായാണു സൂചന. വിവരം കുട്ടി ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും മറച്ചുവച്ചു. യുവാവ് മറ്റൊരു വിവാഹം ചെയ്യുകയും ഈ വിവാഹബന്ധം വേര്‍പെടുകയും ചെയ്തതോടെ രണ്ടു മാസം മുമ്പ് ജീവനൊടുക്കിയിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്ന വിവരം വീട്ടുകാരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല.

ഷാള്‍ ഉപയോഗിച്ചു വയര്‍ മുറുക്കിക്കെട്ടി വിവരം മറച്ചുവയ്ക്കുകയായിരുന്നെന്നാണ് സൂചന. പ്രസവ ശേഷം കുട്ടിയെ ഉപേക്ഷിക്കുന്നതിനു സഹായം ആവശ്യപ്പെട്ടു സുഹൃത്തിനെ ഫോണില്‍ വിളിച്ചു. സംഭവം വിശ്വസിക്കാതിരുന്ന സുഹൃത്ത് ഫോട്ടോ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ചിത്രം പകര്‍ത്തി വാട്ട്‌സ്ആപ്പില്‍ അയച്ചുകൊടുത്തു. തുടര്‍ന്ന് സുഹൃത്ത് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മറ്റൊരു സംഭവത്തില്‍ ഗര്‍ഭിണികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്, തങ്ങള്‍ ലൈംഗിക പീഡനത്തിന്റെ ഇരകളാണെന്ന വെളിപ്പെടുത്തലുമായി മൂന്ന് വിദ്യാര്‍ത്ഥിനികള്‍. ഹൈദരാബാദിലെ ഒരു കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇങ്ങനെയൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു പതിവ് മെഡിക്കല്‍ ചെക്കപ്പിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ മൂന്ന് പേരും ഗര്‍ഭിണികളാണെന്ന വിവരം പുറത്തുവരുന്നത്.

തെലങ്കാനയിലെ കുമരംഭീം-ആസിഫാബാദ് ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് പത്ത് വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തിലായി ഇവര്‍ മൂന്ന് പേരും വൈദ്യപരിശോധന നടത്തിയത്. മൂന്ന് സ്ത്രീകളും ലൈംഗിക പീഡനത്തിന്റെ ഇരകളാണെന്ന് തങ്ങള്‍ സംശയിക്കുന്നതായി ജില്ലാ ശിശു സംരക്ഷണ ഓഫീസറും(ഡി.സി.പി.ഒ) പറയുന്നുണ്ട്. ഇക്കഴിഞ്ഞ നവംബറിലാണ് പെണ്‍കുട്ടികള്‍ വൈദ്യ പരിശോധനയ്ക്ക് വിധേയരാകുന്നത്.

ഇതിനുശേഷം ഏറെ കഴിഞ്ഞ്, ഒരു ബാലാവകാശ പ്രവര്‍ത്തകയാണ് പെണ്‍കുട്ടികളുടെ കഷ്ടസ്ഥിതി അധികൃതരെ അറിയിക്കുന്നത്. തങ്ങളെ പീഡിപ്പിച്ചയാളുടെ പേര് വെളിപ്പെടുത്താന്‍ മൂന്ന് പേരും ഇതുവരെയും തയാറായിട്ടില്ല. എന്നാല്‍, തങ്ങളുടെ വീടുകള്‍ക്ക് അടുത്തായി താമസിക്കുന്ന ഒരാളാണ് തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതെന്നും സ്ത്രീകള്‍ പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.