ഈരാറ്റുപേട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാണാതായി

കോട്ടയം: ഈരാറ്റുപേട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാണാതായി. ഈരാറ്റുപേട്ട ഭരണങ്ങാനം മേലമ്ബാറ പഴേത്ത് വീട്ടില്‍ വിഷ്‌ണുപ്രിയയെയാണ് (കല്യാണി) വീട്ടില്‍ നിന്നും കാണാതായത്. ജനുവരി 26ന് പുലര്‍ച്ചെ ആറു മണിമുതലാണ് കുട്ടിയെ കാണാതായതെന്ന്‌ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

രാവിലെ വീട്ടുകാര്‍ ഉറക്കമുണരുന്നേരം കുട്ടി വീട്ടിലുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ കണ്ടെത്തുന്നവര്‍ അടുത്തുള്ള പൊലീസ്‌ സ്‌റ്റേഷനില്‍ വിവരം അറിയിക്കണമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു. ഈരാറ്റുപേട്ട പൊലീസ് സ്‌റ്റേഷന്‍ നമ്ബര്‍- 04822 272228, 9961514891

Loading...