ആരുമറിയാതെ കാമുകിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ പ്ലസ് ടു വിദ്യാര്‍ഥിക്ക് സംഭവിച്ചത്

ആരുമറിയാതെ കാമുകിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ പ്ലസ് ടു വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അടിച്ചുകൊന്നു. ത്രിപുരയിലെ ഗോമതി ജില്ലയില്‍ താമസിക്കുന്ന 17 വയസ്സുകാരനായ റിപന്‍ സര്‍ക്കാരാണ് മരിച്ചത്. റിപന്‍ സര്‍ക്കാരും പെണ്‍കുട്ടിയം തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ റിപന്‍ സര്‍ക്കാരിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചിരുന്നു. വീണ്ടും വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ വീട്ടില്‍ കണ്ടെത്തിയ ബന്ധുക്കള്‍ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. ഏഴു പേര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പങ്കാളികളായ മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു. മാതാപിതാക്കള്‍ ബംഗ്ലാദേശില്‍ ആയതിനാല്‍ റിപന്‍ സര്‍ക്കാര്‍ അമ്മാവന്‍ പ്രഫുല്ലയോടൊപ്പമാണ് താമസിക്കുന്നത്.

Loading...

റിപനിനെ പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുന്നുവെന്ന് പ്രഫുല്ലയെ ആരോ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. ഉടന്‍ സംഭവസ്ഥലത്തെത്തിയ പ്രഫുല്ല മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിടിച്ചുമാറ്റി മര്‍ദ്ദനം തുടരുകയായിരുന്നു. പിന്നീട് പൊലിസുകാരെത്തിയാണ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.