ഒരു ചായയ്ക്ക് 100 രൂപ,വില കണ്ട് ഞെട്ടിയ മലയാളി പ്രധാനമന്ത്രിക്ക് കത്തയച്ചു

കൊച്ചി: വിമാനത്താവളങ്ങളിലെ ഭക്ഷണസാധനങ്ങളുടെ കൊള്ളവിലയില്‍ ഇടപെട്ട് പ്രധാനമന്ത്രി. ഇതിന് നിമിത്തമായത് ഒരു മലയാളിയും.വില കേട്ട് ഞെട്ടിയ തൃശ്ശൂര്‍ സ്വദേശിയായ അഭിഭാഷകന്‍ ഷാജി കോടന്‍കണ്ടത്തിലാണ് പ്രധാനമന്ത്രിക്ക് ഇക്കാര്യങ്ങള്‍ വിശദമാക്കി കത്തയച്ചത്. കൊച്ചി വിമാനത്താവളത്തില്‍ 100 രൂപയാണ് ഷാജിയില്‍നിന്ന് ഒരു ചായയ്ക്ക് ഈടാക്കിയത്. എന്നാല്‍ വിമാനത്താവള അധികൃതര്‍ കൈമലര്‍ത്തിയതോടെയാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോര്‍ട്ടലില്‍ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ നിര്‍ദേശം വന്ന കാര്യം ഷാജി അറിഞ്ഞത്. പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉള്‍പ്പെടെയുള്ള പലഹാരങ്ങളും നല്‍കണം എന്നാണ് നിര്‍ദേശം വന്നിരിക്കുന്നത്. മാത്രമല്ല പലഹാരങ്ങള്‍ നേരത്തെ 200 രൂപയും നല്‍കേണ്ടിയിരുന്നു. ഏതായാലും മലയാളിയുടെ ഈ ഇടപെടല്‍ മറ്റ് യാത്രക്കാര്‍ക്ക് കൂടി ആശ്വാസകരമാകുന്നതാണ്

Loading...