പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍; രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികൾ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. ജന്മദിനം വിപുലമായി ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച്‌ സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്ത് ഉടനീളം പ്രവർത്തകർ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. ഇതിനായി 14 കോടി കിറ്റുകൾ സജ്ജമാക്കി. ബിജെപിയുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ അവബോധ പരിപാടികളും സംഘടിപ്പിക്കും.

അതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ വാക്സിനേഷനിൽ റെക്കോർഡ് ലക്ഷ്യമിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാക്സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്താനാണ് തീരുമാനം. ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവർ വ്യാഴാഴ്ച തന്നെ ആദ്യ ഡോസ് സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു മാണ്ഡവ്യയുടെ പ്രതികരണം. വാക്സിനേഷനിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയാൽ അതാകും പ്രധാനമന്ത്രിയ്‌ക്ക് നൽകാവുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ജന്മദിനത്തിൽ ഒന്നര കോടി വാക്സിനേഷനുകൾ വിതരണം ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യം. ഇതിനായി കൊറോണ മുന്നണി പോരാളികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
instagram follower kaufen

Loading...