പ്രധാനമന്ത്രി നാളെ അമേരിക്കയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അമേരിക്കയിലേക്ക്. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തുന്നത്. ഇതിന്റെ ഭാഗമായി യുഎസ് പ്രസിഡണ്ട് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയും ഉണ്ടാകും. ബൈഡൻ ഭരണകൂടം അധികാരത്തിൽ വന്നതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി മോദി അമേരിക്ക സന്ദർശിക്കുന്നത്.ബൈഡനുമായുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച കൂടിയാണിത്. ക്വാഡ് ഉച്ചകോടിക്ക് മുൻപായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടക്കുന്നത്.

ഐക്യരഷ്ട്രസഭയുടെ പൊതുസഭയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. വാഷിങ്ടൺ ഡി.സിയിൽ പ്രമുഖ കമ്പനികളുടെ സി.ഇ.ഒ.മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച്ച അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും. ആഗോള ഭീകരവാദ ഭീഷണി, അഫ്ഗാനിലെ സാഹചര്യങ്ങൾ,എന്നിവയായിരിക്കും ഉഭയകക്ഷി കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയം.

Loading...

കൊവിഡ് മഹാമാരി ഇന്ത്യയിൽ സാന്നിധ്യം അറിയിച്ചതിനു ശേഷം പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ വിദേശ നയതന്ത്ര യാത്രയാണിത്. 2014 മുതൽ നൂറിലധികം വിദേശ യാത്രകളാണ് നരേന്ദ്ര മോദി നടത്തിയത്. കുറഞ്ഞത് 60 രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. എന്നാൽ കൊവിഡ് മഹാമാരി ഈ വർഷം ആദ്യം വരെ എല്ലാ നയതന്ത്ര യാത്രകളും സ്തംഭിപ്പിച്ചു. 2014 ന് ശേഷം മോദി ഒരു വിദേശ രാജ്യം സന്ദർശിക്കാത്ത ആദ്യ വർഷമായി 2020 മാറി.

youtube views kaufen