സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിന൦; രാജ്യത്തിന്റെ ധീരപുത്രന്റെ ഹോളോ​ഗ്രാം പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി. ഇന്ത്യാ ​ഗേറ്റിലാണ് നേതാജിയുടെ ഹോളോ​ഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തത്. രാജ്യത്തിന് ഇത് ചരിത്ര ദിനമാണെന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സുഭാഷ് ബോസ് രാജ്യത്തിന്റെ ധീരപുത്രനെന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പ്രശസ്ത ശിൽപി അദ്വൈത് ​ഗഡനായകാണ് നേതാജിയുടെ പ്രതിമയും പണിതത്. ഒഡീഷ സ്വദേശിയായ അദ്വൈത് ഡൽഹി രാജ് ഘട്ടിലെ ദണ്ഡിയാത്രയുടെ ശിൽപവും പണി കഴിപ്പിച്ചിട്ടുണ്ട്. 28 അടി നീളവും ആറ് അടി വീതിയുമുള്ള പ്രതിമ അദ്വൈതിന്റെ നേതൃത്വത്തിലുള്ള 25-30 ശിൽപികൾ ചേർന്നാണ് പണിതത്. നേതാജി ശക്തനായതുകൊണ്ട് തന്നെ ശക്തമായ കല്ല് തന്നെ നിർമാണത്തിനായി ഉപയോ​ഗിക്കണമെന്ന് ശിൽപി അദ്വൈത് ​ഗഡനായക് തീരുമാനിച്ചു. അങ്ങനെ കറുത്ത ​ഗ്രാനൈറ്റ് ഉപയോ​ഗിച്ചാണ് ശിൽപം പണിതിരിക്കുന്നത്. എട്ട് മാസമെടുത്താണ് പണി പൂർത്തീകരിച്ചത്.

Loading...