സോമനാഥ ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ് : ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ക്ഷേത്രത്തിലെ വിശിഷ്ട പൂജകളിലും അദ്ദേഹം പങ്കെടുത്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക സുരക്ഷയൊരുക്കിയിരുന്നു. ഇന്ന് രാവിലെയോടെയാണ് ക്ഷേത്ര ദർശനം നടത്തിയത്. പ്രധാനമന്ത്രിയാണ് ക്ഷേത്രത്തിന്റെ ട്രസ്റ്റിന്റെ ചെയർമാൻ.

ബിജെപി തന്നെ ഗുജറാത്തിൽ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് സോനാഥ ക്ഷേത്രത്തിലെ സ്ത്രീകൾ പറയുന്നത്. പഠനത്തിനും തൊഴിൽ ചെയ്യാനും ഇന്ന് സ്ത്രീകൾക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും,
തങ്ങൾക്ക് ഇന്ന് സുരക്ഷിതത്വത്തോടെ ജീവിക്കാൻ സാധിക്കുന്നത് ബിജെപി സർക്കാർ കാരണമാണെന്നും സ്ത്രീകൾ പറഞ്ഞു. സ്ത്രീകൾ ഇന്ന് മുന്നേറ്റത്തിലാണെന്നും ഇവർ അഭിപ്രയപ്പെട്ടു.

Loading...

ഇന്നലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഗുജറാത്തിൽ എത്തിയത്. തുടർന്ന് വൈകീട്ടോടെ വൽസാദിൽ നടന്ന റാലിയിൽ അദ്ദേഹം പങ്കെടുത്തു. ഗുജറാത്തിൽ എത്തിയ മോദിയെ സ്വീകരിക്കാൻ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. സംസ്ഥാനത്ത് ബിജെപി തുടർഭരണം ഉപ്പാണെന്നാണ് ജനം പറയുന്നത്.