ഇന്ത്യ ബഹിരാകാശ രംഗത്ത് വന്‍ ശക്തിയായി മാറി; തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരം; ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: ഇന്ത്യ ബഹിരാകാശത്തെ വന്‍ ശക്തിയായതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഉപഗ്രഹത്തെ ആക്രമിച്ചുവീഴ്ത്തുന്നതില്‍ വിജയിച്ചു. ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണം വിജയമായതായും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യ ഉപഗ്രഹത്തെ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയെന്ന് വ്യക്തമാക്കാനാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്.

തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് വിജയകരമായ പരീക്ഷിച്ചത്. അമേരിക്കയ്ക്കും ചൈനയ്ക്കുംശേഷം ഈ നേട്ടം കൈവരിക്കുന്ന രാജ്യമായി. 300 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലുള്ള ഉപഗ്രഹമാണ് തകര്‍ത്തത്. മിഷന്‍ ശക്തി അത്യന്തം കഠിനമായ ഓപ്പറേഷനായിരുന്നു. മൂന്നുമിനിറ്റില്‍ ലക്ഷ്യം കണ്ടതായും അദ്ദേഹം പറഞ്ഞു.

Loading...

രാജ്യാന്തരനിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉപഗ്രഹവേധമിസൈല്‍ പരീക്ഷണം ഒരു രാജ്യത്തിനും എതിരല്ലെന്ന് മോദി വ്യക്തമാക്കി. പ്രതിരോധത്തിനുമാത്രമാണ് പുതിയ ശേഷി ഉപയോഗിക്കുക. ബഹിരാകാശത്തില്‍ ആയുധമല്‍സരത്തിന് ഇന്ത്യ എതിരെന്നും അദ്ദേഹം പറഞ്ഞു