ലോക്ക് ഡൗണിന് ശേഷം രാജ്യം തുറക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം, പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കോവിഡ് ഭീഷണിയെ രാജ്യം ജന പിന്തുണയോടെ നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോരാട്ടം നയിക്കുന്നത് ജനങ്ങളാണ് വൈറസിനെതിരായ യുദ്ധം നീണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. ലോക്ക് ഡൗണിന് ശേഷം രാജ്യം തുറക്കുമ്പോള്‍ വളരെ ശ്രദ്ധയോടെ വേണം നാം മുന്നോട്ട് പോകാനെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് വ്യവസായങ്ങള്‍ മെല്ലെ തിരികെ വരികയാണ്. സമ്പദ് വ്യവസ്ഥയുട വലിയൊരു ഭാഗം സജീവമായി. മറ്റുരാഷ്ട്രങ്ങളേക്കാള്‍ പതിന്മടങ്ങ് ജനസംഖ്യയുള്ള ഇന്ത്യ വ്യത്യസ്തമായ ഭീഷണിയാണ് നേരിടുന്നത്. തൊഴിലാളികളെയും പാവപ്പെട്ടവരെയുമാണ് ലോക്ക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ ഘട്ടത്തില്‍ രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Loading...

തൊഴിലാളികളെ ശാക്തീകരിക്കേണ്ടത് വികസനത്തിന് ആവശ്യമാണ്. തൊഴിലാളികളുടെ ശക്തി രാജ്യം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വിശദമാക്കി. ലോകത്തെ മറ്റിടങ്ങളില്‍ ഉള്ളതുപോലെ ഇന്ത്യയില്‍ കോവിഡ് വ്യാപനം ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.