ചൈനയുടെ നെഞ്ചിടുപ്പ് കൂട്ടി ഇന്ത്യയുടെ ചടുല നീക്കം, മുന്നറിയിപ്പ് നല്‍കാതെ പ്രധാനമന്ത്രി ലഡാക്കില്‍

ന്യൂഡല്‍ഹി : ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ വളരെ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിര്‍ത്തിയില്‍ എത്തിയത്. പുലര്‍ച്ചെ ലഡാക്കിലെ നിമുവിലെത്തിയ മോദി സൈനികരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയോട് ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍സിംഗ് സ്ഥിതിഗതികള്‍ വിശദീകരിച്ചു.

ചൈനയുമായുള്ള സംഘര്‍ഷത്തിനിടെ പരിക്കേറ്റ സൈനികരെ മോദി സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി ജനറല്‍ എം എം നാരാവ്‌നെ എന്നിവരും പ്രധാനമന്ത്രിയ്ക്ക് ഒപ്പമുണ്ട്.

Loading...

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് ലഡാക്കിലെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം റദ്ദാക്കിയതായി അറിയിച്ചു.

ഗല്‍വാന്‍ താഴ് വരയിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ പിന്മാറ്റത്തിന് തയ്യാറാണെന്ന് ചൈന ഇന്ത്യന്‍ സേന കമാണ്ടര്‍മാരുമായുള്ള ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ താഴ് വരയിലെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയിലുള്ളതാണെന്ന് ചൈന ആവര്‍ത്തിക്കുന്നുണ്ട്. പാംഗോങിലും ഡെസ്പാങ്ങിലുമെല്ലാം സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.