രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : താൻ ഒരിക്കലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് കരുതിയല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നത് തന്റെ സ്വപ്നത്തിൽ പോലും ഇല്ലായിരുന്നുവെന്നും മോദി. ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ പൊതുജീവിതത്തിലെ യാത്ര ആരംഭിക്കുന്നത് പതിറ്റാണ്ടുകൾക്ക് മുൻപാണ്. 2001-ലാണ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. അതിന് ശേഷം ജനങ്ങളുടെ പിന്തുണയോടെയാണ് ഇപ്പോൾ പ്രധാനമന്ത്രിയായിരിക്കുന്നത്. പക്ഷേ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നത് തന്റെ സ്വപ്‌നത്തിൽ പോലും ഇല്ലായിരുന്നു. ഇതിന് താൻ ജനങ്ങളോട് നന്ദി പറയുകയാണ്’- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

എയിംസിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഋഷികേശിൽ എത്തിയത്. പിഎം-കെയേഴ്‌സ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. തന്റെ 21-ാം വയസ്സിലാണ് ആദ്യമായി ഋഷികേശിൽ എത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പിഎസ്എ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്ന നടപടികൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Loading...