ജി 20 ഉച്ചകോടിക്കായി പ്രധാനമന്ത്രി ബാലിയിലേക്ക്; ഇത്തവണ ഇന്ത്യ അധ്യക്ഷത വഹിക്കുന്നു

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച ബാലിയിലേക്ക് പോകും. ലോകത്തെ വലിയ 20 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ജി 20 ഉച്ചകോടിക്ക് ഈ തവണ അധ്യക്ഷത വഹിക്കുന്നത് ഇന്ത്യയാണ്. റിക്കവര്‍ ടുഗേതര്‍, റിക്കവര്‍ സ്‌ട്രോംഗര്‍ എന്നതാണ് ഈ വര്‍ഷത്തെ ജി 20യുടെ പ്രമേയം. ലോകത്തെ വിവിധ കാര്യങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. യുദ്ധങ്ങളെക്കുറിച്ചും പ്രതിസന്ധികളെ കുറിച്ചും ചര്‍ച്ചയുണ്ടാകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളുമായി ഉച്ചകോടിക്കിടയില്‍ കൂടിക്കാഴ്ച നടത്തും. ആഗോള സമ്പദ് വ്യവസ്ഥ, ഊര്‍ജം, പരിസ്ഥിതി, കൃഷി എന്നി സമകാലിക പ്രസക്തിയുള്ള വിഷയങ്ങളും ചര്‍ച്ചയാകും. നവംബര്‍ 15,16 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. മൂന്ന് സെഷനുകളായി തിരിച്ചാണ് ഉച്ചകോടി.

Loading...

ഭക്ഷ്യ ഊര്‍ജ്ജ സംരക്ഷണം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, ആരോഗ്യം എന്നി മേഖലകളിലായിരിക്കും ചര്‍ച്ച നടക്കുക. ഉച്ചകോടിക്കിടയില്‍ ലോകനേതാക്കളുമായി ചര്‍ച്ച നടത്തുന്ന മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകന്‍, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോണ്‍ എന്നിവരുമായി ചര്‍ച്ച നടത്തും.