പി.എം.എഫ് ഓസ്ട്രിയ കുടുംബസംഗമം ഏപ്രില്‍ 11-ന്

വിയന്ന: പ്രവാസി മലയാളി ഫെഡറേഷന്‍ ഓസ്ട്രിയയുടെ പ്രഥമ കുടുംബസംഗമം ഏപ്രില്‍ 11-ന് വിയന്നയില്‍ നടക്കും. പ്രവാസി മലയാളി ഫെഡാറേഷന്‍ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി മുഖ്യാതിഥിയായി സമ്മേളനത്തില്‍ പങ്കെടുക്കും.

ഏപ്രില്‍ 11(ശനി)ന് വൈകിട്ട് 7:30-ന് വിയന്നയിലെ എര്‍ഷെര്‍സോഗ്-കാള്‍ സ്ട്രാസ്സെയിലുള്ള സ്റ്റാഡ്‌‌ലോ ചര്‍ച്ച് ഹാളിലാണ് പരിപാടികള്‍ നടക്കുക. ചടങ്ങില്‍ സ്വാമി ഗുരുരത്നത്തെ സ്വീകരിച്ച് ആദരിക്കുന്നതോടൊപ്പം എല്ലാ വിശിഷ്ടാതിഥികള്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തോടൊപ്പം അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.

Loading...

പുതിയ അംഗങ്ങള്‍ തമ്മില്‍ ഒരു ബന്ധം സ്ഥാപിച്ചെടുക്കാന്‍ അവസരമൊരുക്കുകയാണ് ഈ കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ഡയറക്ടര്‍ബോര്‍ഡ് മെംബര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, തോമസ് പാരുകണ്ണിക്കല്‍ (ചെയര്‍മാന്‍), ജോര്‍ജ് പടിക്കക്കുടി (പ്രസിഡന്റ്), അസീസ് പി. (വൈസ് പ്രസിഡന്റ്), ഷിന്‍ഡോ ജോസ് (സെക്രട്ടറി), ജോളി തുരുത്തുമേല്‍ (ജോ. സെക്രട്ടറി), സോജാ ചേലപ്പുറത്ത് (ട്രഷറാര്‍), സജീവന്‍ അണ്ടിവീട് (ജോ. ട്രഷറര്‍), ടോണി സ്റ്റീഫന്‍ (പി.ആര്‍.ഒ) എന്നിവര്‍ അറിയിച്ചു.