ദുബായ്: വിദേശ മലയാളികളുടെ പ്രമുഖ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ‘പ്രവാസി മലയാളി ബിസിനസ് മീറ്റ്-2015’ ഓഗസ്റ്റ് 5,6,7 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് ബിസിനസ് ഫോറം ഡയറക്ടര്‍ കെ.വൈ ഷമീർ യുസഫ് അറിയിച്ചു. ലോകത്തിൻറെ നിറുകയിലേക്ക് എത്തപ്പെട്ട വ്യവസായ ലോകത്തിലെ വൃക്തിത്വങ്ങളെ പ്രസ്തുത സമ്മേളനത്തില്‍ ആദരിക്കുകയും, അംഗീകാരങ്ങൾ നൽകുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വിവിധ പ്രോജക്റ്റുകൾ ബിസിനസ് മീറ്റിൽ അവതരിപ്പിക്കും. കൂടാതെ പ്രവാസി പുനരധിവാസ പാക്കേജ് നടത്തുന്നതിനുളള പദ്ധതിതികൾ, വിവിധ മേഖലകളിലേക്കുള്ള ചെറുതും വലുതുമായ മൂലധന നിക്ഷേപ പദ്ധതികൾ, മെഡിക്കല്‍, വിദ്യാഭാസ സ്ഥാപനങ്ങൾ, റിയല്‍ എസ്റ്റേറ്റ്, തുടങ്ങിയ മേഖലകളില്‍ പ്രവാസി മലയാളികൾക്ക് അവസരങ്ങള്‍ സൃഷ്ടിക്കുവാൻ സഹായകരമാകുന്ന വിവിധ പ്രോജക്റ്റുകൾ എന്നിവയാണ് ഈ മീറ്റിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

Loading...

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നവർക്ക് വരുമാനവും, ജോലിയും നൽക്കുന്നതിലൂടെ പി.എം.എഫ് മാതൃകാപരമായ ദൗത്യമാണ് ഏറ്റടുക്കാൻ പോകുന്നത്. ആഗോള മലയാളി ബിസിനസ് രംഗത്തെ വൃക്തിത്വങ്ങളെ ഒരു സംഘടനാ നിലയിലേക്ക് കൊണ്ടുവരുന്ന കേരളത്തിലെ ആദ്യത്തെ സംരഭം ആണ് പി.എം.എഫ് ൻറെ കീഴിലുള്ള ബിസിനസ് ഫോറം. ആഗസ്തില്‍ നടക്കുന്ന പ്രവാസി മലയാളി മീറ്റിൽ 36 രാജ്യങ്ങളിൽ നിന്നും പ്രധിനിധികൾ പങ്കെടുക്കുമെന്ന് പ്രവാസി മലയാളി ബിസിനസ് ഫോറം ഡയറക്ടര്‍ കെ.വൈ ഷമീർ യുസഫ് പറഞ്ഞു.