പ്രവാസി മലയാളി ഫെഡറേഷന്‍ ഡാലസ് യൂണിറ്റ് പ്രവര്‍ത്തകയോഗം ഏപ്രില്‍ 26 ഞായറാഴ്ച

പി.പി ചെറിയാന്‍

ഡാലസ്: പ്രവാസി മലയാളി ഫെഡറേഷന്‍ ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 26 ഞായറാഴ്ച വിപുലമായ പ്രവര്‍ത്തക യോഗം ചേരുന്നു. 26 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള കിയ റെസ്റ്റോറെന്റിലാണ് യോഗം ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Loading...

ഓഗസ്റ്റ് 7,8,9 തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന പ്രവാസി മലയാളി കുടുംബസംഗമം വിജയിപ്പിക്കുന്നതിനെക്കുറിച്ചും മെംബര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യൂണിറ്റ് പ്രസിഡന്റ് രാജന്‍ തോമസ്, സെക്രട്ടറി സിജു വി. ജോര്‍ജ് എന്നിവര്‍ അറിയിച്ചു. യോഗത്തിലേക്ക് എല്ലാ പ്രവാസി മലയാളികളെയും പ്രത്യേകം ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.