പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് ഇന്ന്. രാവിലെ പതിനൊന്ന് മണിക്കാണ് റേഡിയോയിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. ചരിത്രപരമായ പല തീരുമാനങ്ങളും പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചിട്ടുള്ളത് മൻ കി ബാത്തിലൂടെയാണ്.

രാജ്യത്ത് കോളിളക്കമുണ്ടാക്കിയ കാർഷിക നിയമങ്ങൾ പിൻ വലിക്കാനുള്ള തീരുമാനത്തിന് ശേഷം ആദ്യമായാണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി സംസാരിക്കുന്നത്. ഒരു വർഷത്തിലേറെ നീണ്ട കർഷക സമരത്തിന് ശേഷമായിരുന്നു കാർഷിക നിയമങ്ങൾ പിൻവലിച്ചത്. കൊറോണ വൈറസ്സിന്റെ പുതിയ വക ഭേഭം കണ്ടെത്തിയത്, അന്തരീക്ഷ മലിനീകരണം, ഇന്ത്യ-റഷ്യ സഹകരണം അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നയം വ്യക്തമാക്കും.

Loading...