പോക്‌സോ കേസ് പ്രതി ജാമ്യത്തില്‍ ഇറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ചു

കണ്ണൂര്‍. പോക്‌സോ കേസില്‍ പിടിയിലായ യുവാവ് ജാമ്യത്തില്‍ പുറത്തിറങ്ങി അതേ പെണ്‍കുട്ടിയെ വീണ്ടും പീടിപ്പിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്എസ് ജിതേഷിനെയാണ് പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച കേസില്‍ പോലീസ് പിടികൂടിയത്. സോഷ്യല്‍മീഡിയ വഴി പരിയപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ 15 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ജിതേഷിനെ കഴിഞ്ഞ ജനുവരിയില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയിരുന്നു.

കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കിയത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന് ജാമ്യത്തില്‍ പറഞ്ഞിരുന്നു. ജിതേഷ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കഴിഞ്ഞ 26ന് നാലു മണിയോടെ ധര്‍മ്മശാലയ്ക്ക് സീപത്തെ പമ്പ് ഹൗസിലേക്ക് പെണ്‍കുട്ടിയെ പിടിച്ചു കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡ് ചെയ്തു.

Loading...