ഭര്‍ത്താവ് മകളെ പീഡിപ്പിച്ചെന്ന് വ്യാജപരാതി നല്‍കി ഭാര്യ, ഒടുവില്‍ കോടതി യുവതിക്ക് കൊടുത്തത് മുട്ടന്‍ പണി

പത്തനംതിട്ട: ഭര്‍ത്താവിനെതിരെ വ്യാജ പരാതി നല്‍കി ഭാര്യ. മകളെ ഭര്‍ത്താവ് പീഡിപ്പിക്കുന്നു എന്നായിരുന്നു ഭാര്യ പരാതി നല്‍കിയത്. പരാതി വ്യാജമെന്ന് മനസിലായതോട വീട്ടമ്മയ്ക്ക് എതിരെ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസെടുത്തു. ഇരട്ട പെണ്‍കുട്ടികളുടെ മാതാവും വിദേശത്ത് നഴ്‌സുമായ പന്തളം സ്വദേശിനിയായ യുവതിയാണ് ഭര്‍ത്താവിനെതിരെ വ്യാജ പരാതി നല്‍കിയത്. തുടര്‍ന്ന് യുവതിക്കെതിരെ പോക്‌സേ വകുപ്പ് അനുസരിച്ച് പന്തളം പോലീസ് ഇന്‍സ്‌പെടക്ടര്‍ ഇ ഡി ബിജു കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ലാ പോക്‌സോ കോടതിയാണ് ഇവര്‍ക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ ലോക്ക്ഡൗണും മറ്റും വന്നതോടെ കേസ് എടുക്കുന്നതിന് താമസം നേരിട്ടു. കുട്ടിയുടെ അച്ഛന് എതിരെയും അമ്മയുടെ സഹോദരന്റെ ശത്രുവായ യുവാവിന് എതിരെയുമാണ് ഇരട്ട പെണ്‍കുട്ടികളില്‍ ഒരാളെ കൊണ്ട് മാതാവ് ലൈംഗിക പീഡന പരാതി നല്‍കിയത്. പ്രോസിക്യൂഷന്‍ നടത്തിയ വാദങ്ങള്‍ തള്ളിയാണ് പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടത്.

Loading...

കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ കോടതി മാതാവിനെതിരേ പോക്‌സോ വകുപ്പ് ദുരുപയോഗം ചെയ്തതിന് ഒരു മാസത്തിനുള്ളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജില്ലാ പോക്‌സോ കോടതിയാണ് മാതാവിനെതിരേ കേസ് എടുക്കാന്‍ ഉത്തരവിട്ടത്.