കാറ്റായി  വന്നു  നീ  വയലിലൂടെ…..
പാട്ടായി  വന്നു  മുളം  കാട്ടിലൂടെ……!
തിരയായി  വന്നു  നീ  കടലിലൂടെ ..
മലരായ്  വിരിഞ്ഞു  നിൻ  ചിരിയിലൂടെ ..!!
കനവായ് വളർന്നു നീ  മിഴിയിലൂടെ …
നനവായിറങ്ങി  മിഴിനീരിലൂടെ …..!!
കൂട്ടായി  വന്നു  നീ  വരിയിലൂടെ ….
കൂട്ടാതെ  പോയിന്നെൻ  അരികിലൂടെ …!!

ഇനി  എന്നിൽ  നീയില്ലാ ..ഞാനുമില്ലാ ….!!!
മനതാരിൽ  വരി  നീർത്തും  കവിതയില്ല….
മിഴിനീർ  കടം  കൊള്ളും  മോഹമില്ല…
പനിനീർ  മണം  തൂവും  സ്വപ്നമില്ല…..
സ്വപ്നങ്ങൾ  വിരി  നീർത്തും  പൂവണത്തിൽ
നിദ്രക്കു  കൂട്ടായൊരോർമ്മയില്ല…!!!

Loading...

സ്മൃതി  നട്ട തരുവൊന്നുലയ്‌ക്കട്ടെ ഞാൻ …
വീണൊരിഷ്ട്ടങ്ങൾ പെറുക്കട്ടെ  ഞാൻ ….
നക്ഷത്രം ..നക്ഷത്രി…..  സാക്ഷിയായി –
ട്ടിക്ഷണം വിസ്‌മൃതി  പുല്കട്ടെ  ഞാൻ ….!!!