പിതാവിനെ തോളിലേറ്റി പോയ സംഭവം, വൻ വെളിപ്പെടുത്തലും ആയി പോലീസ്

കൊല്ലം: ലോക്ക് ഡൗൺ ലംഘിച്ചു എന്ന് ആരോപിച്ച് പോലീസ് വാഹനം തടയുകയും രോഗിയായ പിതാവിനെ മകൻ എടുത്തുകൊണ്ട് നടക്കേണ്ടി വന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്. ഇപ്പൊൾ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതം ആണെന്ന് പോലീസ് പറയുന്നു. ഇന്നലെ ഉച്ചക്ക് പുനലൂർ തൂക്ക് പാലത്തിന് സമീപം വെച്ച് ആണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. കുളത്തൂപ്പഴ ഇ എസ് എം കോളനിയില്‍ പെരുമ്പള്ളിക്കുന്ന് വീട്ടില്‍ റോയ് പിതാവ് ജോര്‍ജ്ജിനെയും കൊണ്ട് ആശുപത്രിയിൽ പോകാൻ ഇന്നലെ ഉച്ചക്ക് ആണ് എത്തിയത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ പോകാൻ ആണ് പിതാവിനെയും കൂട്ടി റോയ് എത്തിയത്. തൂക്ക് പാലത്തിന് സമീപം ലോക്ക് ഡൗണിന്റെ ഭാഗമായി പുനലൂർ എസ്. എച്ച് ഓ വാഹനം പരിശോധിച്ച് വരിക ആയിരുന്നു. ഇവരുടെ വാഹനവും തടഞ്ഞ് പരിശോധിച്ചു. എന്നാല് ഇവിടേക്ക് പോകുന്നു എന്ന സത്യവാങ്മൂലം ഇല്ലാത്തതിനാൽ വാഹനം കടത്തി വിടാതെ തടയുക ആയിരുന്നു.

ഇതോടെ വാഹനം അവിടെ തന്നെ നിർത്തി ഇട്ട ശേഷം തൊട്ട് അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് ജോർജിനെയും കൂട്ടി നടന്നാണ് റോയ് പോയത്. പരിശോധനയ്ക്കു ശേഷം തിരികെ മറ്റൊരു ഓട്ടോയില്‍ തൂക്ക് പാലത്തിന് സമീപത്തേയ്ക്ക് എത്തിയെങ്കിലും പൊലിസ് വാഹനപരിശോധന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഇവരെ അമ്പത് മീറ്റര്‍ അകലെ ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വന്ന വാഹനത്തിന് അടുത്തേക്ക് നടന്നു പോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട റോയ് പിതാവ് ജോര്‍ജ്ജിനെ എടുത്ത് കൊണ്ട് നടക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍, രോഗിയുമായി പോയവാഹനം പൊലിസ് തടഞ്ഞതിനാല്‍ മകന്‍ പിതാവിനെ ചുമലിലേറ്റി നടന്നു എന്ന തരത്തില്‍ പ്രചാരണം നടത്തുകയായിരുന്നു എന്ന് പൊലിസ് പറയുന്നു.

Loading...