കേരളത്തിൽ കൂടുതൽ മാവോയിസ്റ്റുകൾ, താഹയുടെ കൂട്ടുകാരൻ ഉസ്മാനും മാവോ.

കേരളത്തിൽ കൂടുതൽ മാവോയിസ്റ്റുകൾ ഉണ്ട് എന്ന് സ്ഥിരീകരിച്ച് പോലീസ്.പന്തീരാങ്കാവ് കേസില്‍ അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ ഉസ്മാ മാവോയിസ്റ്റെന്ന് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടെ കേരലത്തിൽ അടിതട്ടിൽ തന്നെ മാവോയിസ്റ്റ് സാന്നിധ്യം കൂടുതൽ മറ നീക്കി പുറത്തുവരികയാണ്‌. മാത്രവുമല്ല മാവോയിസ്റ്റുകൾ മുസ്ളീം തീവ്രവാദ വിഭാഗവുമായി ബന്ധം ഉണ്ട് എന്ന് സി,.പി.എം നേതാവും കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞിരിക്കുന്നത് വലിയ ഒരു വെളിപ്പെടുത്തൽ തന്നെയാണ്‌. ഭരിക്കുന്ന പാർട്ടിയുടെ സമുന്നതനായ നേതാവ് തന്നെ ഇത് സ്ഥിരീകരിക്കണം എങ്കിൽ വലിയ തോതിൽ ഉള്ള വിവരങ്ങൾ സർക്കാരിനു ലഭ്യമായിരിക്കണം. ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി.മോഹനന്‍ ആവശ്യപ്പെട്ടു. താമരശ്ശേരിയില്‍ നടന്ന കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു പി.മോഹനന്റെ പരാമര്‍ശങ്ങള്‍. ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തില്‍ ഇപ്പോള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട്ട് പുതിയ കോലാഹലവും സാന്നിധ്യവുമൊക്കെ വരുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത്. അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ട്. ഇത് പോലീസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെയാണ്‌ ഇപ്പോൾ പന്തീരാങ്കാവ് കേസില്‍ അലനും താഹക്കുമൊപ്പമുണ്ടായിരുന്ന മൂന്നാമന്‍ ഉസ്മാനെതിരെ പൊലീസ് യുഎപിഎ ചുമത്തി തിരച്ചില്‍ ഊർജിതമാക്കിയിരിക്കുന്നത്.മലപ്പുറം കണ്ണൂര് വയനാട് ജില്ലകളില്‍ ഉസ്മാനുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഉസ്മാന്‍റെ സുഹൃത്തുക്കളെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ കുറെ കാലമായി മലപ്പുറം പാണ്ടിക്കാട്ടുള്ള ഇയാളുടെ വീട്ടില്‍ വരാറില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. കാസര്‍കോട്, കമ്ണൂര്‍, മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളിലായി ഉസ്മാനെതിരെ പത്തുകേസുകളുണ്ട്. മാവോസ്റ്റനുകൂല പ്രവര്‍ത്തികള്‍ നടത്തിയതിനാണ് കേസുകളെല്ലാം ഇതില്‍ നാലെണ്ണം യുഎപിഎ കേസുകളാണ്. കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലെ യുഎപിഎ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ഇയാളെ കുറിച്ച് കാര്യമായ വിവരങ്ങളില്ലെന്നാണ് മലപ്പുറം പൊലീസ് അന്വേഷണ ഉദ്യോസ്ഥര്‍ക്ക് നല്‍കിയ വിവരം.ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുള്ള ഇയാള്‍ കേരളത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. ആവശ്യമെങ്കില്‍ കര്‍ണാടക-തമിഴ്നാട് സംസ്ഥാനങ്ങളുടെ സാഹായം തേടാനാണ് പൊലീസിന്‍റെ തീരുമാനം.

Loading...

അലനെയും താഹയെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് രണ്ട് ദിവസമായി ഉസ്മാനുവേണ്ടിയുള്ള തിരച്ചിലിലാണ്. യുഎപിഎ ചുമത്തി ഇയാളെ പന്നിയങ്കര കേസില്‍ പ്രതി ചേര്‍ത്തു . ഉസ്മാനാണ് അലനും താഹക്കും ലഘുലേഖകളും മാവോയിസ്റ്റനുകൂല പുസ്തകങ്ങളും നല്കുന്നതെന്നാണ് പൊലീസ് നിഗമനം. തോക്കുമായി വയനാട്ടിലും നിലമ്പൂര്‍ കാടുകളിലും ഉസ്മാന്‍ പലതവണ പോയതായി അന്വേഷണ സംഘത്തിന് വിവരം കിട്ടി. നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് അനുകൂലികള്‍ക്ക് സിപിഐ മോവായിസ്റ്റ് നേതാക്കള്‍ സന്ദേശമെത്തിക്കുന്നത് ഇയാള്‍ മുഖേനെയെന്നാണ് പൊലീസിന് ലഭിച്ച വിവരം.