ഒരേ സമയം അറുപതോളം യുവതികള്‍ വലയില്‍, സീമയെ ചോദ്യം ചെയ്ത പോലീസ് പോലും ഞെട്ടി

തൃശൂരില്‍ നിന്നും പിടിയിലായ പെണ്‍വാണിഭ സംഘത്തിലെ നേതാവ് സീമയെ ചോദ്യം ചെയ്തതോടെ പുറത്തെത്തുന്നത് പോലീസിനെ പോലും ഞെട്ടിക്കുന്നത്. ഇവര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് വരെ ബന്ധമുണ്ടെന്ന് വിവരം ലഭിച്ചു. പല സംസ്ഥാനങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ എത്തിച്ച് ഇടപാടുകാര്‍ക്കു കാഴ്ചവയ്ക്കുന്ന റാക്കറ്റിന്റെ ആസ്ഥാനമായി തൃശൂരിനെ സീമയും സംഘവും മാറ്റിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇവരുടെ സംഘത്തില്‍പ്പെട്ട 12 യുവതികളെ പെണ്‍വാണിഭത്തിന് രണ്ടു കേസുകളിലായി പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. സമാന കേസുകളില്‍ മുന്‍പും പിടിയിലായിട്ടുള്ള സീമയ്‌ക്കെതിരെ ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ സ്‌റ്റേഷനുകളിലായി ഏഴു കേസുകള്‍ നിലവിലുണ്ട്. പിടിക്കപ്പെടുമ്പോഴെല്ലാം ഉന്നത സ്വാധീനത്തിന്റെ മറവില്‍ പിഴയടച്ച് രക്ഷപ്പെടുന്നതാണ് രീതി.

Loading...

തൃശൂരിലെ പ്രമുഖ ഹോട്ടലുകളില്‍ ഇതര സംസ്ഥാന യുവതികളെ എത്തിച്ചു മുറികള്‍ സ്ഥിരവാടയ്‌ക്കെടുത്തു പാര്‍പ്പിച്ചാണ് സീമയും സംഘവും ഇടപാട് നടത്തിയിരുന്നത്. നക്ഷത്ര ഹോട്ടലുകളില്‍ പൊലീസ് പരിശോധനയ്ക്കു സാധ്യത കുറവാണെന്നതാണ് മുന്തിയ ഹോട്ടലുകള്‍ തിരഞ്ഞെടുക്കാന്‍ കാരണം. ഒരേസമയം അറുപതോളം യുവതികളെ ഇവര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.