പെറ്റിക്കേസില്‍ പൊലീസിന്റെ പിടിച്ചുപറി; ചോദ്യം ചെയ്തവരുടെ ചെവി അടിച്ച് പൊട്ടിച്ചു

കൊച്ചി: പെറ്റിക്കേസില്‍ പിടിയിലായ യുവാവില്‍ നിന്ന് പണം തട്ടാന്‍ പൊലീസ് ശ്രമിച്ചതായി പരാതി. പൊലീസിനെ ചോദ്യം ചെയ്തവരുടെ ചെവി അടിച്ച് പൊട്ടിച്ചു. കൊച്ചി കമ്മീഷണറുടെ ഷാഡോ സ്‌ക്വാഡാണ് അതിക്രമം കാട്ടിയത്.

മര്‍ദ്ദനത്തില്‍ രണ്ട് പേരുടെ കര്‍ണപുടം പൊട്ടിയെന്ന് ചികിത്സാ രേഖ. തുടര്‍ന്ന് പരാതിക്കൊരുങ്ങിയവരെ വിളിച്ചു വരുത്തി പൊലീസ് ഭീഷണിപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരാതി ഇല്ലെന്ന് എഴുതി വാങ്ങിയെന്നും ആരോപണം.

Top