തെരുവ് കച്ചവടക്കാര്‍ക്ക് നേരെ പൊലീസിന്റെ അസഭ്യവര്‍ഷം, സംഭവം കണ്ണൂരില്‍ ,വീഡിയോ വൈറല്‍

കണ്ണൂര്‍ : തെരുവ് കച്ചവടക്കാര്‍ക്ക് നേരെ പൊലീസ് നടത്തുന്ന അസഭ്യവര്‍ഷം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം. ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെയാണ് ഇന്‍സ്‌പെക്ടര്‍ അസഭ്യവര്‍ഷം നടത്തിയത്.ചെറുപുഴ പട്ടണത്തിന് സമീപം തെരുവില്‍ പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്കെതിരെയാണ് ഇന്‍സ്പെക്ടര്‍ ബിനീഷ് കുമാറിന്റെ ആക്രോശം.

എന്നാല്‍ അനധികൃതമായി റോഡ് സൈഡില്‍ കച്ചവടം നടത്തിയവരെ മാറ്റുകയായിരുന്നെന്നും ദ്യശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമാണ് ഇന്‍സ്പെക്ടറുടെ നല്‍കുന്ന വിശദീകരണം. അതേസമയം എസ്ഐക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധമുയരുകയാണ്.

Loading...