പോലീസിന് നേരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അസഭ്യവര്‍ഷം

കോതമംഗലത്ത് പോലീസിന് നേരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അസഭ്യവര്‍ഷം. ഉപ്പുകണ്ടം സ്വദേശി എല്‍ദോ പോളാണ് സ്‌റ്റേഷനിലുള്ളില്‍ മദ്യപിച്ചെത്തി പൊലീസിനെ അസഭ്യം പറഞ്ഞത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

കോതമംഗലം സ്വദേശിയായ യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ദിവസവും മദ്യപിച്ചെത്തി തന്നെയും മക്കളെയും ദേഹോപദ്രവം ഏല്‍പിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി.

Loading...

ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയുടെ ഭര്‍ത്താവിനെ സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയത്. സുഹൃത്തിനൊപ്പം സ്‌റ്റേഷനിലെത്തിയ കോതമഗംലം താലൂക്ക് ഓഫീസിലെ ജീവനക്കാരന്‍ കൂടിയായ എല്‍ദോ പോള്‍ പൊലീസിനെതിരെ തിരിഞ്ഞു.

മദ്യലഹരിയിലായിരുന്ന ഇയാള്‍ കാരണമൊന്നുമില്ലാതെ പ്രകോപിതനായി. സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ തുടര്‍ച്ചയായ അസഭ്യവര്‍ഷം നടത്തി. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.