മംഗളൂരു. യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ മംഗളൂരുവില്‍ വീണ്ടും ഒരു യുവാവ് കൂടെ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കി പോലീസ്. മംഗളൂരു സൂറത്കല്‍ സ്വദേശി ഫാസിലാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ സൂറത്കലില് വലിയ ആള്‍ക്കൂട്ടം കൂടുന്നത് പോലീസ് നിരോധിച്ചു. ക്രമസമാധന പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രാര്‍ഥനകള്‍ വീടുകളില്‍ മാത്രം നടത്താവുവെന്ന് പോലീസ് മുസ്ലിം നേതാക്കളോട് പറഞ്ഞു. എത്രയും പെട്ടന്ന് കൊലയാളികളെ കണ്ടെത്തുമെന്നും കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കുമെന്നും പോലീസ് പ്രതികരിച്ചു.
ചിലര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന കിംവദന്തികളില്‍ ജനങ്ങള്‍ വീഴരുത്. അന്വേഷണം ശക്തമായി നടക്കുകയാണെന്ന് പോലീസ് പറയുന്നു. ഫസിലിനെ കാറിലെത്തിയ സംഘം ഷോപ്പിന് മുന്നില്‍വച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.