ഹത്രാസ് യാത്രയ്ക്കിടെ പ്രിയങ്ക ഗാന്ധിയുടെ വസ്ത്രം പിടിച്ച് വലിച്ച സംഭവം;പൊലീസ് ഖേദം പ്രകടിപ്പിച്ചു

ഹാത്രസിലേക്ക് പോകുന്നതിനിടെ നോയിഡയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് പ്രിയങ്ക ഗാന്ധിയുടെ വസ്ത്രം പിടിച്ച് വലിച്ച സംഭവത്തില്‍ നോയ്ഡ പോലീസ് ഖേദം പ്രകടിപ്പിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.ഹത്രസിലേക്ക് ഉള്ള യാത്രാമധ്യേ നോയ്ഡയില്‍ വാഹനം തടഞ്ഞതിന് പിന്നാലെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു.

ഇത് തടയുന്നതിന് ഇടയിലാണ് പോലീസ് പ്രിയങ്ക ഗാന്ധിയുടെ വസ്ത്രം പിടിച്ച് വലിച്ചത്.വിഷയം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ച ആയതിന് പിന്നാലെയാണ് പോലീസ് നടപടി. സ്ത്രീ സുരക്ഷ പോലീസിന്റെ ഉത്തരവാദിത്വം ആണെന്നും നോയ്ഡ പോലീസ് ട്വിറ്റില്‍ അറിയിച്ചു.

Loading...