പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് തിരയുന്നു

ഇടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയതായി ആരോപണം. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. കുട്ടിയെ ആസുപത്രിയില്‍ എത്തിച്ച രണ്ടാനച്ഛന്‍ കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ആശുപത്രിയില്‍ നിന്നും കടന്ന് കളഞ്ഞു. ഒന്നിലേറെ തവണ കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

15 വര്‍ഷം മുമ്പാണ് ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസമാക്കിയത്. ഇതിനിടയില്‍ കുട്ടിയെ ഇയാള്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് വിവരം. ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം കുട്ടി പുറത്ത് പറഞ്ഞത്. പാലക്കാട് സ്വദേശിയാണ് പ്രതിയെന്നാണ് വിവരം. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Loading...