തൃശ്ശൂര്‍ വന്‍ കഞ്ചാവ് വേട്ട ,16 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

തൃശ്ശൂര്‍:  പതിനാറു കിലോ കഞ്ചാവുമായി ആറുപേരെ പോലീസ് പിടികൂടി. രാവിലെ 11 മണിയോടുകൂടി തൃപ്രയാര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം റോഡിനു സമീപം കഞ്ചാവ് കൈമാറ്റം നടത്തുന്നതിനിടയിലാണ് പോലീസ് പിടികൂടിയത് വടിവേലു (34),ബിബിന്‍ (28) നിഖില്‍
(30),അഖില്‍(26),ഹരികൃഷ്ണന്‍(27),ഷാഫി (30)ആണ് പോലീസ് പിടിയിലായത്.വലപ്പാട് എസ്.ഐ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത് .

വാളയാര്‍ സ്വദേശിയായ വടിവേല്‍ മൊത്തത്തില്‍ കഞ്ചാവുമായി കൊണ്ടുവന്ന് വിതരണം നടത്തുന്ന ഏജന്റാണെന്നു പോലീസ് പറഞ്ഞു .കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Loading...