വയനാട്ടില്‍ മൂന്ന് ആദിവാസി കുട്ടികളെ മര്‍ദ്ദിച്ച കേസില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു

വയനാട്. ആദിവാസി കുട്ടികലെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടികളുടെ അയല്‍വാസിയായ രാധാകൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചുവെന്ന് ആരോപിച്ച് നെയ്ക്കുപ്പ ആദിവാസി കോളനിയിലെ ആറ് വയസുള്ള മൂന്ന് കുട്ടികളെയാണ് പ്രതി ക്രൂരമായി മര്‍ദ്ദിച്ചത്. ചൊവ്വാഴ്ചയാണ് മര്‍ദ്ദനം നടക്കുന്നത്.

Loading...

നടവയല്‍ നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികള്‍ കൃഷിയിടത്തില്‍ കളിക്കുകയായിരുന്നു. ഈ സമയം അയല്‍വാസി രാധാകൃഷ്ണന്‍ ശീമക്കൊന്ന വെട്ടി കുട്ടികലെ അടിച്ചോടിക്കുകയായിരുന്നു. കുട്ടികളുടെ കാലിനും പുറത്തും പരിക്കേറ്റിട്ടുണ്ട്. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് സംഭവം ഡോക്ടറാണ് പോലീസിനെ അറിയിച്ചത്.