കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ പൊലീസുകാര്‍ക്ക് ജാമ്യം

കെവിന്‍ വധക്കേസില്‍ അറസ്റ്റിലായ പൊലീസുകാര്‍ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. എഎസ്‌ഐ ബിജു, ജീപ്പ് ഡ്രൈവര്‍ അജയ്കുമാറിനുമാണ് ജാമ്യം ലഭിച്ചത്. കൈക്കൂലി കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

നേരെത്ത കേസിലെ 13 പ്രതികളില്‍ 12 പേരും പിടിയിലായി. പ്രധാന പ്രതിയായ ഷാനു ചാക്കോ, പിതാവ് ചാക്കോ എന്നിവര്‍ കഴിഞ്ഞദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. അറസ്റ്റിലായ പ്രതികളുടെ സാന്നിധ്യത്തില്‍ വരും ദിവസങ്ങളില്‍ പൊലീസ് തെളിവെടുപ്പ് നടത്തും.

പ്രതികളില്‍ ഇനി കണ്ടെത്താനുള്ളത് നീനുവിന്റെ മാതാവ് രഹ്നയെ മാത്രമാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കെവിനെ പ്രതികള്‍ മരണത്തിലേക്ക് മനപൂര്‍വം ഓടിച്ചുവിട്ടു എന്ന തരത്തിലാണ് അന്വേഷണസംഘം ഏറ്റൂമാനൂര്‍ കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ ഷൈന്‍ ചാക്കോയ്ക്കും നീനുവിന്റെ പിതാവ് ചാക്കോയ്ക്കും കൊലക്കുറ്റം ചുമത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.