ക്ഷേത്രങ്ങളിലേ മോഷ്ടാവ് അന്യ സംസ്ഥാനക്കാരന്‍- പിടിച്ചപ്പോള്‍ വട്ടം കറങ്ങി പോലീസ്

ആലപ്പുഴ. ചേര്‍ത്തലയില്‍ ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ ബധിരനും മൂകനുമായ അന്യസംസ്ഥാനക്കാരനെ പോലീസ് പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വരകാടി ദേവിക്ഷേത്രത്തിലും തിരുവിഴ വലിയ വീട് ക്ഷേത്രത്തിലുമാണ് മോഷ്ടാവ് കാണിക്ക വഞ്ചി കുത്തി കുറന്ന് പണം എടുത്തത്.

അതേസമയം പ്രതി ബധിരനും മൂകനുമായതിനാല്‍ പ്രതിയുടെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. പ്രതിയുടെ പേരും മറ്റ് വിവരങ്ങളും കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് പോലീസ്. വരകാടി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസ് കുത്തിപൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് കാണിക്കവഞ്ചി കുത്തി പൊളിച്ച് പണം മോഷ്ടിക്കുകയായിരുന്നു.

Loading...

വരകാടിയിലെ മോഷണത്തിന് ശേഷം തിരുവിഴ വലിയ വീട് ക്ഷേത്രത്തില്‍ എത്തിയ മോഷ്ടാവ് ശാന്തിമഠത്തിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്ന് ക്ഷേത്രത്തിലെ പണവും മൊബൈല്‍ ഫോണിം എടുത്ത ശേഷം കാണിക്കവഞ്ചി പൊളിച്ച് പണം മോഷ്ടിച്ചു.

മോഷണം നടത്തിയ ശേഷം ദേശീയപാതിയില്‍ തിരുവിഴ കവലയില്‍ എത്തിയപ്പോള്‍ പട്രോളിംഗ് നടത്തിയിരുന്ന മാരരിക്കുളം പോലീസിന്റെ പിടിയിലാവുകയായിരുന്നു. ഇയാളുടെ കൈയില്‍ നിന്നും പണവും ഫോണും ക്ഷേത്രം കുത്തിപൊളിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് വടിയും പോലീസ് കണ്ടെടുത്തു. ഇയാളെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം ലഭിക്കുന്നത്.

രണ്ട് ക്ഷേത്രത്തിലേയും സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ കാണാം. ആലപ്പുഴ കടപ്പുറത്ത് കുതിരയുമായി എത്തിയ സംഘത്തിലെ അംഗായിരുന്നു പ്രതി. എന്നാല്‍ മയക്ക് മരുന്നിന്റെ ഉപയോഗം മൂലം ജോലി നഷ്ടപ്പെടുകയായിരുന്നു. മയക്ക് മരുന്ന് വാങ്ങുവനാണ് മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു.