കളിയിക്കാലിള കൊലപാതകം;മുഖ്യ സൂത്രധാരന്‍ അല്‍ ഉമ തലവന്‍ പിടിയില്‍

ബംഗളൂരു; കളിയിക്കാവിളയില്‍ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരനെ പിടികൂടി. അല്‍ ഉമ തലവനും കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യ സൂത്രധാരനുമായ മെഹബൂബ് പാഷയെ ആണ് അറസ്റ്റ് ചെയ്തത്. ബംഗളൂരു പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളുടെ കൂട്ടാളികളായ ജബീബുള്ള, മൻസൂർ, അജ്മത്തുള്ള എന്നിവർ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവരെ എൻഐഎ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടയച്ചിട്ടുണ്ട്. അൽ ഉമ്മയുടെ 17 അംഗ സംഘമാണ് എഎസ്ഐയെ കൊലപ്പെടുത്തുന്നതിനുള്ള ആസൂത്രണം നടത്തിയതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. കർണാടകത്തിലെ ഉഡുപ്പിയിൽ നിന്നാണ് തൌഫീഖ്, അബ്ദുൾ ഷമീം എന്നിവർ അറസ്റ്റിലായത്. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു. കൃത്യം നടപ്പാക്കുന്നതിനായി കളിയിക്കാവിള തിരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതിനാൽ ആണെന്നും പ്രതികൾ മൊഴി നൽകിയിരുന്നു.

Loading...

എഎസ്ഐ വിൽസണെ വധിച്ചിട്ടുള്ളത് പോലീസിനോടും ഭരണകൂടത്തോടുമുള്ള പ്രതികാരമായാണെന്നും പ്രതികൾ ചോദ്യം ചെയ്യുന്നതിനിടെ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തീവ്ര സംഘടനയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ആയുധമായും നടത്തിയ കൊലപാതകമാണെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊലപാതകത്തിനുപയോഗിച്ച തോക്ക് ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.